“ഇനി ബാക്ക് ബെഞ്ചേഴ്സ് വേണ്ട, ക്ലാസ് മുറികൾ യു ഷേപ്പ് ആക്കുന്നത് ആലോചനയില്‍”; വിദഗ്ധ സമിതിയെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഈ സങ്കൽപം വിദ്യാർഥികളുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചാകും തുടർനടപടി. ക്ലാസ്സുമുറികൾ യു ഷേപ്പ് ആക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ,

നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം.

നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.

Hot this week

പ്രിയ തൽറേജയ്ക്ക് ഫുൾബ്രൈറ്റ്-നാഷണൽ ജ്യോഗ്രാഫിക് പുരസ്കാരം.

വാഷിംഗ്ടൺ ഡി.സി: കാലിഫോർണിയയിലെ ഫ്രീമോണ്ട് സ്വദേശിയായ പ്രിയ തൽറേജക്ക് 2025-ലെ ഫുൾബ്രൈറ്റ്-നാഷണൽ...

നേർമ;ഓണം 2025 സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ

എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി....

വിദ്യാർത്ഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു

ഡാളസ്: വിദ്യാർത്ഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു: എഫ്-1...

പാസ്‌വേർഡ് വേണ്ട! ചെറിയ പണമിടപാടുകൾക്ക് യുപിഐ ​ലൈറ്റ് മാത്രം മതി

സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ഇന്ത്യയിൽ വലിയ വിപ്ലവമാണ് യുപിഐ കൊണ്ടുവന്നത്. ദിവസം തോറും...

“ട്രംപ് സന്തുഷ്ടനല്ല, പക്ഷേ അത്ഭുതപ്പെട്ടില്ല”; റഷ്യയുടെ കീവ് ആക്രമണത്തിൽ വൈറ്റ് ഹൗസ്

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Topics

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ; ഇന്ത്യ-ജപ്പാൻ 15ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യ അമേരിക്ക ബന്ധം വഷളാവുന്നതിനിടെ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി...

ഉത്തരേന്ത്യയിൽ ശക്തമായ മഴ; മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജമ്മുവിൽ മരണം 41 ആയി

ദുരിത പെയ്ത്തിൽ ഉത്തരേന്ത്യ. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ മരണം...

കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ്...
spot_img

Related Articles

Popular Categories

spot_img