ഇന്ന് ഹിരോഷിമാ ദിനം, അമേരിക്കയുടെ അണുബോംബ് കവർന്നത് ഒന്നരലക്ഷം ജീവനുകൾ

ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ക്രൂരതയുടെ ഓർമയിൽ ലോകം. ഇന്ന് ഹിരോഷിമാ ദിനം. അമേരിക്ക വർഷിച്ച അണുബോംബ് ഹിരോഷിമയിൽ പതിച്ചിട്ട് 80 വർഷങ്ങൾ പൂർത്തിയാവുന്നു.1945 ഓഗസ്റ്റ് ആറ്. ജപ്പാനിലെ ഹിരോഷിമ നഗരത്തെ തീജ്വാലകൾ ചുട്ടുചാമ്പലാക്കിയ ആ കറുത്ത ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ഇടമാണ് ഹിരോഷിമ. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്താൻ അമേരിക്ക കണ്ടെത്തിയ മാർഗമായിരുന്നു ആണവായുധ പ്രയോഗം.

ലിറ്റില്‍ ബോയ് എന്ന അണുബോംബാണ് ഹിരോഷിമയിൽ അമേരിക്ക വർഷിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് അണുബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയ് നിമിഷനേരം കൊണ്ട് കവർന്നെടുത്തത് ഒന്നരലക്ഷം ജീവനുകളാണ്. ഉരുകി വീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനായി ആളുകൾ പരക്കം പാഞ്ഞു. അങ്ങനെയും പൊലിഞ്ഞു ജീവനുകൾ. പത്ത് കിലോമീറ്ററോളം ചുറ്റളവിൽ സ്ഫോടനത്തിൻ്റെ പ്രകമ്പനമുണ്ടായി. മൂന്ന് ദിവസത്തോളം ഹിരോഷിമ കത്തിയെരിഞ്ഞു.

ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി തിരിഞ്ഞ് നടത്തിയ യുദ്ധം. പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കി. അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യ ചെയ്തു. ജർമ്മനി നിരുപാധികം കീഴടങ്ങി. ഇതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു.എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്കൻ വിമാനം ആദ്യ അണുബോംബ് വർഷിച്ചു.

അതോടെ ജപ്പാൻ കീഴടങ്ങുമെന്ന് സഖ്യകക്ഷികൾ പ്രതീക്ഷിച്ചതെങ്കിലും, അതുണ്ടായില്ല. ദിവസങ്ങളുടെ ഇടവേളയിൽ ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിൽ രണ്ടാമതും അണുബോംബ് വർഷിക്കുകയായിരുന്നു. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമെല്ലാം പിന്നീട് മാരക രോഗങ്ങൾ പിടിപെട്ട് മരിച്ചു. മഹാദുരന്തം കാലങ്ങളോളം ആ മനുഷ്യരാശിയെ വേട്ടയാടി. ഇന്ന് മറക്കാനാകാത്ത മുറിപ്പാടുകൾ നൽകിയ ആ കറുത്ത ദിനങ്ങളെ ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img