സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി; ഏഴ് വര്‍ഷമായി ഫയലില്‍ ഒതുങ്ങി ആരോഗ്യവകുപ്പിലെ വിജിലന്‍സ് സെല്‍ രൂപീകരണം

ആരോഗ്യവകുപ്പിലെ ശുദ്ധീകരണം ലക്ഷ്യമിട്ട് വിജിലൻസ് സെൽ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി. 2018ൽ ഇറങ്ങിയ ഉത്തരവ് ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്. സ്വകാര്യ പ്രാക്ടീസ്, കൈക്കൂലി പരാതികൾ എന്നിവ അന്വേഷിക്കുന്നതിനായാണ് ആരോഗ്യവകുപ്പിൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.

2018 സെപ്തംബർ 14നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിജിലൻസ് സെൽ രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കുന്നത്. ഉത്തരവ് ആ മാസം പതിനാറാം തീയതി തന്നെ അന്നത്തെ ആരോഗ്യമന്ത്രിയായ കെ. കെ. ശൈലജയുടെ ഓഫീസിൽ എത്തുന്നു. പിറ്റേദിവസം അതായത് സെപ്തംബർ 19ന് ഈ ഉത്തരവ് ഹെൽത്ത് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ ഓഫീസിലേക്ക്, ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറുന്നു.

വിജിലൻസ് സെല്ലിന്റെ ഉത്തരവിന് പിന്നീട് അനക്കം വച്ചത് 2013 ജൂൺ 26നാണ്. അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും പൊലീസ് വിജിലൻസ് സെല്ലിലെ ഉദ്യോഗസ്ഥരും യോഗം ചേർന്നു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ പ്രാക്ടീസും, ആരോഗ്യവകുപ്പിലെ കൈക്കൂലി അടക്കമുള്ള വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന വിലയിരുത്തലിൽ ആരോഗ്യ മേഖലയ്ക്ക് ഒന്നാകെ, വകുപ്പിന് കീഴിൽ വിജിലൻസ് സെൽ എന്ന ആശയത്തിലേക്ക് എത്തി.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന ആവശ്യം അംഗീകരിച്ചു. ഡിഎംഇ ഓഫീസിൽ വിജിലൻസ് സെൽ ഉദ്യോഗസ്ഥർക്ക് സ്ഥലം അനുവദിച്ചാൽ അത് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കൂട്ടുമെന്ന വിഷയവും അന്നത്തെ ഡിഎംഇ ഡോക്ടർ തോമസ് മാത്യു യോഗത്തിൽ ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ തന്നെ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാം എന്നുള്ള ധാരണയിൽ യോഗ അജണ്ട തയാറാക്കി. എന്തൊക്കെ അധികാരങ്ങളാണ് നൽകാൻ പറ്റുക എന്നുള്ള കാര്യത്തിൽ ഡിഎംഇ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് യോഗം അവസാനിപ്പിച്ചു.

2023 മുതൽ 2025 വരെ ആ നിർദേശത്തിന് ഒരു വിലയും ഡിഎംഇ കൽപ്പിച്ചില്ല. ഏറ്റവും ഒടുവിൽ കാലാവധി കഴിയുന്നതിനു തൊട്ടുമുൻപ്, ഏതാണ്ട് മൂന്ന് മാസം മുൻപ്, ഇത് വകുപ്പിലെത്തിയിട്ടും അനക്കമില്ല. ചുരുക്കത്തിൽ പരാതികൾ ഉയർന്നാൽ വകുപ്പിലെ അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡോക്ടർമാർക്കെതിരെ കൈക്കൂലി ആരോപണം ഉണ്ടാകുമ്പോൾ സസ്പെൻഷൻ അടക്കമുള്ള നടപടികളിൽ ഒതുങ്ങി കാര്യം തീരുകയാണ്. പൊലീസ് കേസോ തുടർ നടപടികളോ ഉണ്ടാകുന്നുമില്ല.

Hot this week

വിഭജനകാലത്തെ പ്രണയവുമായി ഇംതിയാസ് അലി ചിത്രം; ‘മേം വാപസ് ആവൂംഗ’ ടീസർ പുറത്ത്

ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയുമായി ഇംതിയാസ് അലി. 'മേം വാപ്പസ് ആവൂംഗ'...

അനില്‍ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരായ കേസ്; 581 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

റിലയന്‍സ് ഹോം ഫൈനാന്‍സ് ലിമിറ്റഡുമായും റിലയന്‍സ് കമേഴ്‌സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡുമായും ബന്ധപ്പെട്ട്...

‘വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന

 'വംശീയ ഏകതാ' നിയമം അംഗീകരിച്ച് ചൈന. രാജ്യത്തെ 56 വംശങ്ങൾ തമ്മിൽ...

ഇന്ത്യയ്ക്ക് പുറമെ മറ്റു രാജ്യങ്ങൾക്കും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി നൽകി യുഎസ്

 മധ്യേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങി കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ...

ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 19 മുതൽ

വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ...

Topics

അന്യായമായ ആഗോള വ്യാപാര രീതി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ  അന്വേഷണം

അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയിൽ...

വോട്ട് ചെയ്യാൻ പൗരത്വ തെളിവ് നിർബന്ധം: ഫ്ലോറിഡ നിയമസഭ ബിൽ പാസാക്കി

ഫ്ലോറിഡയിൽ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുന്ന പുതിയ...

ഡെമോക്രാറ്റിക്  പ്രൈമറി:  ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

 മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ...
spot_img

Related Articles

Popular Categories

spot_img