പുത്തുമലയിലെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം

വയനാട് പുത്തുമലയുടെ ഹൃദയം പിളർന്ന് ഉരുൾ ഒഴുകിയിറങ്ങിയ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം. മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആ രാത്രി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരു ഗ്രാമം തന്നെ ഒലിച്ചു പോയ ദുരന്തത്തിൽ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തിരുന്നു.

2019 ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് പുത്തുമലയിൽ ദുരന്തം പെയ്തിറങ്ങിയത്. ആര്‍ത്ത് പെയ്ത മഴയില്‍ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച്, ഉരുള്‍പൊട്ടലോടെ കൂറ്റൻ പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെയൊന്നാകെ മൂടി.

പുത്തുമലയിലേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പിറ്റേന്ന് രാവിലെയോടെയാണു രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിക്കാനായത്. ഉരുൾ കവർന്നെടുത്ത 17 മനുഷ്യജീവനുകളിൽ 5 പേരെ ഇന്നും കണ്ടെത്തനായിട്ടില്ല. ദുരന്തം നടന്ന് 10 ദിവസം കഴിഞ്ഞ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നുവരെ മൃതദേഹം കണ്ടെത്തിയിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നാണ് പുത്തുമലയിൽ നടന്നത്. ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയും, വനംവകുപ്പും, പൊലീസും, നാട്ടുകാരുമടങ്ങുന്ന സംഘം ആഴ്ചകളോളമാണ് പുത്തുമലയിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരപ്പൻപാറയിൽ നിന്നു നിലമ്പൂർ മുണ്ടേരിയിലേക്കുള്ള 25 കിലോമീറ്ററോളം നടന്നും രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയിരുന്നു.

ഉരുൾ പൊട്ടലിൽ 57 വീടുകളും ക്വാർട്ടേഴ്‌സുകളും, എസ്‌റ്റേറ്റ് പാടികളും പൂര്‍ണമായി തകർന്നു. പുത്തുമലയിലെ ആരാധനാലയങ്ങൾ, പോസ്‌റ്റ് ഓഫീസ് തുടങ്ങിയവ മണ്ണിനടിയിലായി. അന്നത്തെ ദുരന്തത്തിൽ ഒഴുകിയെത്തിയ കൂറ്റൻ പാറക്കൂട്ടങ്ങളും വൻമരങ്ങളും ഇന്നും ദുരന്തഭൂമിയിൽ തന്നെ അവശേഷിക്കുന്നുണ്ട്. പുത്തുമലയുടെ ഉരുൾ ഓർമകൾ മായുന്നതിന് മുൻപാണ് സമീപത്തെ ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുൾ തകർത്തത്.

Hot this week

“ഇനിയൊരു ചർച്ചയ്ക്കില്ല”; തീരുവ തർക്കം പരിഹരിക്കും വരെ ഇന്ത്യയുമായി വ്യാപര ചർച്ചയ്ക്കില്ലെന്ന് യുഎസ്

തീരുവ തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയ്ക്കും ഇല്ലെന്ന് യുഎസ്...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ സമ്മർ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ്  മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി...

ഐ പി സി കുവൈറ്റ്‌ വാർഷിക കൺവെൻഷൻ 2025 സെപ്റ്റംബർ 9 മുതൽ

കുവൈറ്റ് :ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ (ഐ പി സി കുവൈറ്റ്‌)...

അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ ട്രംപ്

വാഷിംഗ്ടൺ — അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ പ്രസിഡന്റ്...

കേരള ഗവൺമെന്റ് NRI കമ്മീഷൻ അംഗമായി ഡോ.മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് ചുമതലയേറ്റു

തിരുവനന്തപുരം :ഡാളസ്സിൽ നിന്നുള്ള പ്രവാസിയും കേരള കോൺഗ്രസ്സ് (എം) സംസ്ഥാന...

Topics

ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം ജീവിത ലക്ഷ്യം: ഗോപിനാഥ് മുതുകാട്

കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന്,...

മലക്കപ്പാറയിലെ 41 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിൽ; പദ്ധതിയിൽ നിന്നും പിന്മാറാൻ സംസ്ഥാന സർക്കാരിൻ്റെ നീക്കം

ഉരുൾപ്പൊട്ടൽ ഭീഷണിയാലും വന്യമൃഗ ശല്യത്താലും സ്വര്യജീവിതം വഴിമുട്ടിയ മലക്കപ്പാറയിലെ 41 ആദിവാസി...
spot_img

Related Articles

Popular Categories

spot_img