ജോണി ഡെപ്പ് ജാക് സ്പാരോ ആയി തിരിച്ചെത്തുമോ? സൂചന നല്‍കി ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ നിര്‍മാതാവ്

പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമായ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് പുറത്തിറങ്ങിയിട്ട് എട്ട് വര്‍ഷത്തിലേറയായി. ഇപ്പോഴിതാ ക്യാപ്റ്റന്‍ ജാക് സ്പാരോ എന്ന ഐക്കോണിക് വേഷത്തില്‍ ജോണി ഡെപ്പിനെ ആരാധകര്‍ക്ക് വീണ്ടും കാണാനാകുമോ ഇല്ലയോ എന്നതിനെ കുറിച്ച് നിര്‍മാതാവ് ജെറി ബ്രൂക്ക്‌ഹൈമര്‍ ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ്.

2003ല്‍ ദി കഴ്‌സ് ഓഫ് ദി ബ്ലാക്ക് പേളിലാണ് ഡെപ്പ് ആദ്യമായി ജാക് സ്പാരോയായി അഭിനയിച്ചത്. തുടര്‍ന്ന് 2006ല്‍ ഡെഡ് മാന്‍സ് ചെസ്റ്റ്, 2007ല്‍ അറ്റ് വേള്‍ഡ്‌സ് എന്‍ഡ്, 2011ല്‍ ഓണ്‍ സ്‌ട്രേഞ്ചര്‍ ടൈഡ്‌സ്, 2017ല്‍ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് എന്നിവ പുറത്തിറങ്ങി.

നിര്‍മാതാവ് ബ്രൂക്ക്‌ഹൈമര്‍ എന്റര്‍ടെയിന്‍മെന്റ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാക് സ്പാരോ ആയി എത്തുന്നതിനെ കുറിച്ച് താനും ഡെപ്പും സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത്. ഡിസ്‌നി ഡെപ്പുമായുള്ള ബന്ധം നിര്‍ത്തിയെങ്കിലും സിറ്റി ഓഫ് ലൈസില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ നിര്‍മാതാവ് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിന് പിന്നാലെയാണിത്.

ആംബര്‍ ഹേര്‍ഡുമായുള്ള വിചാരണയ്ക്കിടെ ഡിസ്‌നി താനുമായുള്ള ബന്ധം നിര്‍ത്തുമെന്ന് ഡെപ്പ് കരുതിയിരുന്നു. പ്രത്യേകിച്ച് 2018ല്‍ ഡെപ്പിന്റെ മുന്‍ ഭാര്യ ഗാര്‍ഹിക പീഡനത്തെ കുറിച്ച് സംസാരിച്ചതിന് ശേഷം. എന്നാല്‍ ആംബര്‍ ഡെപ്പിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.

അതേസമയം നിര്‍മാതാവ് ബ്രൂക്ക്‌ഹൈമര്‍ ജാക് സ്പാരോയായി ജോണി ഡെപ്പ് വീണ്ടം എത്താനുള്ള സാധ്യതയുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. “അടുത്ത ഭാഗം എഴുതിയ രീതി അദ്ദേഹത്തിന് ഇഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു” , എന്നാണ് നിര്‍മാതാവ് പറഞ്ഞത്.

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയുടെ ആറാമത്തെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ 2019 മുതല്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

Hot this week

ദേശീയ ചിഹ്നങ്ങളെ അപമാനിച്ച പ്രവാസി മലയാളി അമേരിക്കയിൽ അറസ്റ്റിൽ; നാടുകടത്തിയേക്കും

സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നങ്ങളെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി...

ന്യൂ ജെഴ്‌സി ടേൺപൈക്കിൽ വിമാനം വിളക്കുകാലിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

ന്യൂ ജെഴ്‌സി ടേൺപൈക്കിൽ വിമാനം വിളക്കുകാലിലിടിച്ചു; ഒഴിവായത് വൻ ദുരന്തംനെവാർക്ക് ലിബർട്ടി...

പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെ ട്രംപ് നാമനിർദ്ദേശം ചെയ്തു

ഡൊണാൾഡ് ട്രംപ് തന്റെ പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെനാമനിർദ്ദേശം...

H-1B വിസ തട്ടിപ്പ് ഗൂഢാലോചന: രണ്ടുപേർ കുറ്റം സമ്മതിച്ചു

സാക്രമെന്റോ, കാലിഫോർണിയ:അമേരിക്കൻ പൗരത്വവും കുടിയേറ്റ സേവനവും (USCIS) നടത്തിയ തട്ടിപ്പ് കണ്ടെത്തൽ...

Topics

നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ...

ഐസിഇസിഎച്ച്  റവ. ജീവൻ ജോണിന് യാത്രയയപ്പ്  നൽകി

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ 3...

ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി മണികണ്ഠൻ എം നിയമിതനായി

ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി...
spot_img

Related Articles

Popular Categories

spot_img