കൂലി ചതിച്ചില്ല; ആവേശം ചോരാതെ ആരാധകർ, ചിത്രം സൂപ്പറെന്ന് പ്രതികരണം

രജനികാന്തിനൊപ്പം തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങൾ ഒരുമിച്ച കൂലിക്ക് തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം. ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചിലെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ലോകേഷ് ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന ബോക്‌സോഫീസ് പ്രവചനങ്ങള്‍ നേരത്തേ തന്നെ വന്നിരുന്നു. തമിഴിലെ ആദ്യ 1000 കോടി കളക്ഷന്‍ കൂലി നേടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് കൂലിയില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന, മലയാളത്തില്‍ നിന്നും സൗബിന്‍ ഷാഹിറും ഒപ്പം സത്യരാജ്, ഉപേന്ദ്ര, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്റെ കാമിയോയും ആരാധകർക്ക് ഗംഭീര ട്രീറ്റാണ്.

ലോകേഷ് കനകരാജിന്റെ ആറാമത്തെ ചിത്രത്തിന് വന്‍ ഹൈപ്പാണ് റിലീസിന് മുമ്പ് തന്നെ ലഭിച്ചിരിക്കുന്നത്. അഡ്വാന്‍സ് കളക്ഷനിലൂടെ ഇതിനകം 110 കോടി രൂപയാണ് കൂലി നേടിയത്. ആദ്യ ദിവസം മാത്രം ആഗോള തലത്തില്‍ 80 കോടിയുടെ അഡ്വാന്‍സ് ബുക്കിങ്ങാണ് ലഭിച്ചിരുന്നു. വിജയ് നായകനായ ലോകേഷ് ചിത്രം ലിയോയുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് 124 കോടി രൂപ മറികടന്നോ എന്നാണ് ഇനി അറിയേണ്ടത്.

റിലീസ് ചെയ്ത് ആദ്യവാരം തന്നെ കൂലി 150 കോടിയെങ്കിലും അനായാസമായി നേടുമെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ രമേശ് ബാലയുടെ പ്രവചനം. രജനീകാന്ത്, ലോകേഷ് കനകരാജ്, ആമിര്‍ ഖാന്‍ ഫാക്ടര്‍ ഹിന്ദിയിലും കൂലിക്ക് ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന രജനീകാന്തിന്റെ മാസ് എന്‍ട്രിക്കായി പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് തന്നെയായിരുന്നു. ഒപ്പം അനിരുദ്ധിന്റെ സംഗീത മാജിക്കും വലിയ മുന്നേറ്റം നല്‍കിയിട്ടുണ്ട്.

തെലുങ്കില്‍ ബാഹുബലി, കന്നഡയില്‍ കെജിഎഫ് എന്നിവയുണ്ടാക്കിയ ഓളം തമിഴില്‍ രജനികാന്തിന് ഉണ്ടാക്കാനാകുമോ എന്ന് മാത്രം കാത്തിരുന്ന് കാണാം. പ്രീ റിലീസ് ഹൈപ്പും പ്രതീക്ഷയും നിലനിര്‍ത്താനായാല്‍ തമിഴിലെ ആദ്യ ആയിരം കോടി എന്ന റെക്കോര്‍ഡ് കൂലി സ്വന്തമാക്കുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധരുടെ പ്രവചനം.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img