79ാം സ്വാതന്ത്യദിനം: രാജ്യസ്നേഹം ആഘോഷിക്കുന്ന ആറ് ഗാനങ്ങൾ

രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് സംഗീതം. ചില ഗാനങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക്കും രാജ്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നാറില്ലേ? ക്ലാസിക് സിനിമകൾ മുതൽ പുതിയ ചിത്രങ്ങളിൽ വരെ ഇന്ത്യയെക്കുറിച്ചുള്ള മനോഹരഗാനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ ആത്മാവിനെ ആഘോഷിക്കുന്ന ആറ് ഗാനങ്ങൾ ഇതാ.

ലെഹ്‌റ ദോ – ചിത്രം 83 ( 2021)

ക്രിക്കറ്റ് താരം കപിൽ ദേവിൻ്റെ ജീവിത കഥ പറഞ്ഞ 83 എന്ന ചിത്രത്തിലെ അരിജിത് സിംഗ് ആലപിച്ച ലെഹ്‌റ ദോ എന്ന ഗാനം വളരെ പ്രചോദാത്മകമാണ്. 1983 ലെ ലോകകപ്പിൽ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന ഇന്ത്യൻ ടീമിൻ്റെ പ്രതിരോധശക്തിയെയാണ് ഈ ഗാനം എടുത്തുകാണിക്കുന്നത്. ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്ന കപിൽ ദേവ്, തന്റെ ടീമിന് മുന്നിൽ ഉയരുന്ന വെല്ലുവിളികളെ അതിജീവിച്ച് ടൂർണമെന്റ് വിജയിച്ച് ചരിത്രം സൃഷ്ടിക്കുകയാണ്.

തേരി മിട്ടി – ചിത്രം കേസരി ( 2019)

അക്ഷയ് കുമാർ നായകനായ കേസരിയിലെ ആർക്കോ പ്രവോ മുഖർജി രചിച്ച് ബി പ്രാക് ആലപിച്ച തേരി മിട്ടി എന്ന ഗാനവും രാജ്യസ്നേഹം ഉണർത്തുന്നതാണ്. മാതൃരാജ്യത്തിനായി ഒരാൾ ചെയ്യുന്ന ത്യാഗത്തിന്റെ കഥയാണ് ഗാനം പറയുന്നത്. 1897-ൽ 10,000 അഫ്ഗാൻ അധിനിവേശക്കാർക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ സാരഗരി യുദ്ധത്തിന്റെ കഥയാണ് അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ആധാരം.

ഏ വതൻ – ചിത്രം റാസി (2018)

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായ ഹൃദയസ്‌പർശിയായ സ്പൈ ത്രില്ലർ ചിത്രമാണ് റാസി. ചിത്രത്തിൽ ശങ്കർ-എഹ്‌സാൻ-ലോയ് സംഗീതം നൽകിയ മനോഹരമായ ഗാനമാണ് ഏ വതൻ. ഗുൽസാർ എഴുതിയ വരികൾ ദേശസ്‌നേഹത്തെക്കുറിച്ച് പറയുമ്പോൾ സുനിധി ചൗഹാന്റെ ശബ്ദം ഗാനത്തിൻ്റെ ഭംഗി വർധിപ്പിക്കുന്നു.

ഭരോതോ ഭാഗ്യോ ബിധാത– ചിത്രം രാജ്‌കഹിനി (2015)

ശ്രീജിത് മുഖർജിയുടെ 2015-ൽ പുറത്തിറങ്ങിയ രാജ്‌കഹിനിയിൽ ഇന്ത്യൻ ദേശീയഗാനത്തിലെ അവസാന നാല് ചരണങ്ങളുടെ ഒരു ഹൃദയസ്പർശിയായ ആലാപനമുണ്ട്. കബീർ സുമൻ, ബാബുൽ സുർപിയോ, ശ്രബാനി സെൻ, കൗശികി ചക്രവർത്തി എന്നിവരുൾപ്പെടെ പ്രശസ്ത ബംഗാളി കലാകാരന്മാർ ആലപിച്ച ഈ ഗാനം മാതൃരാജ്യത്തിനായുള്ള ഒരു സ്തുതിഗീതമാണ്.

ചക് ദേ! ഇന്ത്യ ടൈറ്റിൽ ട്രാക്ക് (2007)

ബോളിവുഡിന്റെ ഐക്കോണിക് സിനിമകളിൽ ഒന്നാണ് ഷാരൂഖ് ഖാൻ നായകനായയ ചക് ദേ! തിയേറ്ററുകളിലെത്തിയിട്ട് 18 വർഷങ്ങളായെങ്കിലും സിനിമ ഓരോ ഇന്ത്യക്കാരനും രോമാഞ്ചമുണ്ടാക്കും. സിനിമയിൽ സലിം-സുലൈമാൻ സംഗീതം നൽകി  സുഖ്‌വീന്ദർ സിംഗ് ആലപിച്ച ടൈറ്റിൽ ട്രാക്ക് രാജ്യത്തിൻ്റെ വിജയത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശക്തി പറയുന്നതാണ്.

ജോ ദേസ് ഹേ തേരാ– ചിത്രം സ്വദേശ് (2004)

ദേശസ്നേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ മനോഹരമായ ഗാനങ്ങൾ നൽകിയ ഒരാളാണ് സംഗീത മാന്ത്രികൻ എ.ആർ. റഹ്‌മാൻ. ഒരു ഇന്ത്യക്കാരൻ എന്നതിന്റെ അർഥമെന്താണെന്ന് തിരയുന്ന ഗാനമാണ് യേ ജോ ദേസ് ഹെ തേരാ . ഒരാൾ എത്ര ദൂരം പോയാലും, നമ്മുടെ രാജ്യം എപ്പോഴും നമ്മെ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്നതാണ് ഷാരൂഖ് ഖാൻ നായകനായ സിനിമയുടെ കാമ്പ്.

Hot this week

ഏഷ്യ കപ്പ് ചൂടിലേക്ക് ക്രിക്കറ്റ് ലോകം; ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവാഴ്ച്ച

സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ചൊവ്വാഴ്ച...

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പങ്കുചേർന്ന് കിംഗ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻസ്

കൊട്ടാരക്കര: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കിംഗ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ സിൽ...

സ്വാതന്ത്ര്യദിനാഘോഷ ആശംസകളുമായി; വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

ന്യൂജേഴ്‌സി : 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1947-ൽ രാജ്യം...

സ്വാതന്ത്ര്യദിനം:സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും

ഓരോ ഓഗസ്റ്റ് 15-ഉം  രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ്...

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാനം സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും  (KSNJ ) ,...

Topics

പാക് ആണവ ഭീഷണിക്ക് വഴങ്ങില്ല, ഇന്ത്യന്‍ നദികളിലെ ജലം ഈ രാജ്യത്തുള്ളവർക്ക് മാത്രമാണ്: പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാകിസ്ഥാനെ പേരെടുത്ത് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ്റെ...

ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം

1. ദക്ഷിണ കൊറിയ റിപ്പബ്ലിക് ഓഫ് കൊറിയ എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയ ഓഗസ്റ്റ്...
spot_img

Related Articles

Popular Categories

spot_img