ദാരിദ്ര്യവും പട്ടിണി മരണവും ബാലവേലയും ജാതി വിവേചനവും ഇല്ലാത്തൊരു ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല”; സ്വാതന്ത്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികൾ നടന്നു. തിരുവനന്തപുരം സെൻഡ്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. 28 സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു.വിവിധ ജില്ലാ ആസ്ഥാനങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ നടന്നു. വിവിധ വകുപ്പ് മന്ത്രിമാരാണ് ജില്ലാതല ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയത്.

ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുതെന്ന് സ്വാതന്ത്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിൻറെ പരമാധികാരത്തിന് നേർക്ക് പുറത്തുനിന്ന് ഭീഷണി വരുമ്പോൾ തന്നെ ജനങ്ങളുടെ ഒരുമയെ ഇല്ലാതാക്കാനുള്ള ഭീഷണി അകത്തുനിന്നും ഉയരുന്നുണ്ട്. വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറഞ്ഞ് ഇന്ത്യ എന്ന വികാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇതിനെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം, ജനാധിപത്യം മതനിരപേക്ഷത സോഷ്യലിസ്റ്റ് സങ്കല്പം തുടങ്ങിയ മൂല്യങ്ങള്‍ ഭരണഘടന മൂല്യങ്ങളാണ്. ഇവ നിര്‍ബന്ധമായും നടപ്പാക്കിയെടുക്കാനുള്ളതാണ്, ചര്‍ച്ചയ്ക്ക് വിഷയമാക്കാനുള്ളതല്ല. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഒരുപോലെ ശക്തിപ്പെടുത്തി മുന്‍പോട്ടു പോകും. ഒരുവശത്ത് ദാരിദ്ര നിര്‍മാര്‍ജനം, മറുവശത്ത് ഭാവി കേരളം കെട്ടിപ്പടുക്കല്‍ ഇവയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തും. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷേമവും വികസനവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ്, മുഖ്യമന്ത്രി.

ദാരിദ്ര്യം ഇല്ലാത്ത, പട്ടിണി മരണമില്ലാത്ത, ബാലവേലയില്ലാത്ത, ജാതി വിവേചനമില്ലാത്ത ഒരു ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഒരു ചെറിയ ഇടവേളയില്‍ ഒഴികെ ഈ കാലത്താകെ രാജ്യത്തെ ജനാധിപത്യ നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട പട്ടാള ഭരണത്തിലേക്ക് പോകുന്നത് നാം കണ്ടു. പാപഭരണങ്ങളായി പല പോരായ്മകള്‍ ഏതൊക്കെ തലത്തില്‍ ഉണ്ടായാലും ജനാധിപത്യം അത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ ഭരണഘടന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചു. അത് പരിരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Hot this week

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല....

മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം

മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍...

Topics

ഹൃദയമിടിപ്പായ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ നൽകി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം...

ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ- ലിസി ‘ഹൃദയസംഗമം

ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങൾ ഒരേ വേദിയിൽ സംഗമിച്ചു....

പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്;ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി!

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു റിബല്‍ സ്റ്റാര്‍  പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട...
spot_img

Related Articles

Popular Categories

spot_img