ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം

1. ദക്ഷിണ കൊറിയ

റിപ്പബ്ലിക് ഓഫ് കൊറിയ എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയ ഓഗസ്റ്റ് 15നാണ് അവരുടെ സ്വാതന്ത്ര്യ ദിനം അഥവാ ഗ്വാങ്‌ബോക്‌ജിയോൾ (പ്രകാശപൂരിത പുനഃസ്ഥാപന ദിനം) ആചരിക്കുന്നത്. 1945ൽ ജാപ്പനീസ് ഭരണത്തിൽ നിന്ന് കൊറിയയെ മോചിപ്പിച്ചതിൻ്റെ സ്‌മരണാർഥമായാണ് ഈ ദിനം ആചരിക്കുന്നത്.

ജാപ്പനീസ് അധിനിവേശത്തിൻ്റെ അന്ത്യത്തേയും ദക്ഷിണ കൊറിയ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെയും പ്രതീകമാണ് ഈ ദിനം. ചടങ്ങുകൾ, പരേഡുകൾ, സാംസ്‌കാരിക പരിപാടികൾ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളുമായാണ് ഈ ദിവസം ദക്ഷിണ കൊറിയ ആചരിച്ച് വരുന്നത്.

2. ബഹ്‌റൈൻ

1931ൽ എണ്ണ കണ്ടെത്തി ഒരു ശുദ്ധീകരണ ശാല സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്‌റൈൻ. അതേവർഷം തന്നെ ബ്രിട്ടനും ഓട്ടോമൻ സർക്കാരും തമ്മിൽ സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു ഉടമ്പടി ഒപ്പുവച്ചെങ്കിലും രാജ്യം ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ തുടർന്നു.

പിന്നീട് 1971 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ബഹ്‌റൈൻ സ്വാതന്ത്ര്യം നേടിയത്. ബഹ്‌റൈൻ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമായി ആചരിച്ചു വരികയാണ്.

3. റിപ്പബ്ലിക് ഓഫ് കോംഗോ

ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്കയുടെ ഭാഗമായിരുന്ന കോംഗോ റിപ്പബ്ലിക് 1960 ഓഗസ്റ്റ് 15നാണ് ഫ്രാൻസിൽ നിന്ന് സ്വതന്ത്രമായത്. 1960ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ ‘റിപ്പബ്ലിക്ക് ഓഫ് കോംഗോ’ ആയി മാറി.

കാൽനൂറ്റാണ്ട് കാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990ൽ മാർക്‌സിസം ഉപേക്ഷിച്ചു. 1992ൽ അവിടെ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു.

4. ലിച്ചെൻ‌സ്റ്റൈൻ

ഓഗസ്റ്റ് 15 ദേശീയ ദിനമായാണ് ലിച്ചെൻ‌സ്റ്റൈൻ ആഘോഷിച്ച് വരുന്നത്. അവർക്ക് സ്വാതന്ത്ര്യ ദിനം അല്ല ഇത്. അവർക്ക് ‘ദേശീയ ദിനം’ എന്നാൽ രാജ്യത്തിൻ്റെ പരമാധികാരത്തിൻ്റെയും സ്വത്വത്തിൻ്റെയും വാർഷിക ആഘോഷമായി ആഘോഷിക്കുന്നു. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും ഓസ്ട്രിയക്കും മധ്യേ ഒരു പൊട്ടു പോലെ മാപ്പില്‍ കാണുന്ന രാഷ്ട്രമാണിത്.

5. ഇന്ത്യ

ബ്രിട്ടീഷ് കോളനിവൽക്കരണത്തിൻ്റെ കീഴിലായിരുന്ന ഇന്ത്യ 1947 ഓഗസ്റ്റ് 15നാണ് സ്വതന്ത്രമായത്. അന്ന് മുതൽ രാജ്യം എല്ലാ വർഷവും ഓഗസ്റ്റ് 15നാണ് രാജ്യമെങ്ങും സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ച് വരുന്നത്.

ഡൽഹിയിൽ റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതോടെ രാജ്യത്ത് ആഘോഷങ്ങൾക്ക് തുടക്കമാകും. ഇക്കുറി 79ാമത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത്.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img