“ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒ, രാഷ്ട്ര നിർമാണത്തില്‍ പങ്കാളി”; സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദിയുടെ പ്രശംസ

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർഎസ്എസ്) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും വലിയ സർക്കാർ ഇതര (എന്‍ജിഒ) സംഘടനയാണ് ആർഎസ്എസ് എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആർഎസ്‌എസ് പ്രശംസയെ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

“ആർ‌എസ്‌എസ് 100 വർഷങ്ങൾക്ക് മുന്‍പാണ് രൂപീകൃതമായത്. അത് എപ്പോഴും രാഷ്ട്രനിർമാണത്തിൽ പങ്കാളിയായിരുന്നു. ആർ‌എസ്‌എസ് ഇന്ത്യയെ സേവിക്കുന്നതിനായി സമർപ്പിതമാണ്. ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒയാണിത്. ആർ‌എസ്‌എസിന്റെ ചരിത്രത്തിൽ എനിക്ക് അഭിമാനമുണ്ട്,” 79-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ആർ‌എസ്‌എസ് സ്ഥാപക ദിനത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 മുതൽ വിപുലമായ ആഘോഷങ്ങൾ നടത്താനാണ് സംഘടന പദ്ധതിയിടുന്നത്. ‘സംഘയാത്രയുടെ 100 വർഷങ്ങൾ – പുതിയ ചക്രവാളങ്ങൾ’ എന്ന പേരിലാണ് 100-ാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രധാന പരിപാടി ഓഗസ്റ്റ് 26 മുതൽ ഓഗസ്റ്റ് 28 വരെ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കും.

ആർഎസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലാകും പരിപാടികള്‍ നടക്കുക. മാധ്യമം, നയതന്ത്രം, മതം, അക്കാദമികം എന്നിങ്ങനെയുള്ള 17 മേഖലകളിലെ സ്വാധീനശക്തിയുള്ളവരുമായുള്ള പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ചർച്ചകൾ എന്നിവയാകും സംഘടിപ്പിക്കുക. നവംബറിൽ ബെംഗളൂരുവിലും അടുത്ത വർഷം ഫെബ്രുവരിയിൽ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും സമാനമായ പരിപാടികള്‍ നടക്കും. പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കി മറ്റ് എല്ലാ നയതന്ത്രജ്ഞരെയും പരിപാടിയിലേക്ക് ക്ഷണിക്കാനാണ് ആർഎസ്എസ് തീരുമാനം.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img