രണ്ടര ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തു

വാഷിംഗ്‌ടൺ ഡി സി :2025 ഓഗസ്റ്റ് പകുതിയോടെ, പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതനുസരിച്ച്, ഏകദേശം 2,75,000-ത്തോളം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി. തട്ടിപ്പ് തടയുന്നതിനും അമേരിക്കൻ പൗരന്മാർക്കായി ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിതെന്നാണ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ പ്രഖ്യാപിച്ചു.

അനധികൃത കുടിയേറ്റക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാനുള്ള ലക്ഷ്യത്തോടെ 2025 ഏപ്രിലിൽ ഒപ്പിട്ട പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിന് ശേഷമാണ് ഈ നീക്കം. ഈ മെമ്മോറാണ്ടത്തിന് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പിന്തുണ നൽകിയിട്ടുണ്ട്.

ഈ നടപടി, അനധികൃത കുടിയേറ്റക്കാരുടെ തട്ടിപ്പുകളും പൊതു ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തടയാനുള്ള സർക്കാരിന്റെ വലിയ നയങ്ങളുടെ ഭാഗമാണ്. ഈ നീക്കം സോഷ്യൽ സെക്യൂരിറ്റിയുടെ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണെന്ന് സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ, ഈ നീക്കം സോഷ്യൽ സെക്യൂരിറ്റിയുടെ സാമ്പത്തിക ഭാവിയെ കൂടുതൽ മോശമാക്കുമെന്നും ചില സംഘടനകളും റിപ്പോർട്ടുകളും വാദിക്കുന്നു. അനധികൃത കുടിയേറ്റക്കാർ എല്ലാ വർഷവും ശമ്പള നികുതിയായി കോടിക്കണക്കിന് ഡോളർ ഈ സംവിധാനത്തിലേക്ക് നൽകുന്നുണ്ടെന്നും, എന്നാൽ അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന ഒരു വിഭാഗത്തെ നീക്കം ചെയ്യുന്നത് സിസ്റ്റത്തിന്റെ വരുമാനം കുറയ്ക്കാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img