റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ: നിർണായക ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച ഇന്ന്

റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയുടെയും നിർണായക കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ വച്ച് നടക്കും. യുക്രെയ്നിലെ സ്ഥലങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തേക്കും. അതേസമയം ചർച്ചയിലേക്ക് യൂറോപ്യൻ നേതാക്കൾക്കും ക്ഷണമുണ്ട്.

യുക്രെയ്ന് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യൂറോപ്യൻ യൂണിയനിലെ നേതാക്കളും വൈറ്റ് ഹൗസിൽ വച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ശക്തമായ പിന്തുണ സെലൻസ്കിക്കുണ്ടെന്ന സന്ദേശം കൂടി പകരുന്നതാണ് നേതാക്കളുടെ സാന്നിധ്യം. സമാധാന ചർച്ചകൾക്ക് മുൻപ് വെടിനിർത്തൽ വേണമെന്നാണ് സെലൻസ്കിയുടെ നിലപാട്. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ ബ്രസൽസ് യുക്രെയ്നെ പിന്തുണയ്ക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചിട്ടുണ്ട്.

ഇന്ന് നടക്കുന്ന ചർച്ചയിൽ ഡൊണാൾഡ് ട്രംപ് യുക്രെയ്നിലെ സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉന്നയിക്കാനാണ് സാധ്യത. ഡോണെറ്റ്സ്ക് മേഖല വിട്ടുനൽകിയാൽ യുക്രെയ്നിലെ മറ്റ് സ്ഥലങ്ങൾക്കു വേണ്ടിയുള്ള അവകാശവാദത്തിൽ ഇളവു ചെയ്യാമെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായാണ് വിവരം. റഷ്യ വൻ ശക്തിയാണെന്നും അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി കരാറിലെത്തണമെന്നുമാണ് ട്രംപിൻ്റെ നിലപാട്. റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങളെ കൂടാതെ ഭാഗങ്ങൾ സമർപ്പിച്ച് യുക്രെയ്ൻ പിൻവാങ്ങണമെന്ന ആവശ്യം ട്രംപ് ശക്തമാക്കിയേക്കും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സെലൻസ്കി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ, നാറ്റോ നേതാക്കളുമായും ട്രംപ് ചർച്ച നടത്തി. യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. യുക്രെയ്നിലെ സമാധാന ശ്രമങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റുള്ളവരുമായി ചർച്ച ചെയ്യുമെന്ന് മെർസിന്റെ ഓഫീസ് അറിയിച്ചു. എത്രയും വേഗം ഒരു സമാധാനക്കരാറിൽ എത്തിച്ചേരണമെന്ന ജർമനിയുടെ താൽപ്പര്യം അറിയിക്കുമെന്നും അവർ വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്നും ചർച്ചകളിൽ പങ്കെടുക്കും. ഫിൻലൻഡ് പ്രസിഡൻ്റ് അലക്സാണ്ടർ സ്റ്റബും വാഷിങ്ടൺ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img