തൃശൂരില്‍ ഒരു പാട്ട് വീടുണ്ട്, വാര്‍ധക്യ കാലത്തെ ഒറ്റപ്പെടലുകളെ മറികടക്കാന്‍ ജാതി-മത വിത്യാസമില്ലാതെ ഒത്തുചേരുന്നവര്‍

വാര്‍ധക്യ കാലത്തെ ഒറ്റപ്പെടലും ദു:ഖങ്ങളും മറന്ന് ഒത്തു ചേരാന്‍ തൃശൂര്‍ അരിമ്പൂരിലെ വയോജനങ്ങള്‍ക്ക് ഒരു കൂട്ടായ്മയുണ്ട്. കളി ചിരികളും കലാപ്രകടനങ്ങളുമായി എല്ലാ ഞായാറാഴ്ചകളിലും കൂട്ടായ്മയുടെ ഭാഗമായുള്ളവര്‍ ഒത്തു ചേരും. ‘പാട്ടു വീട് ‘ എന്ന പേരില്‍ വയോജനങ്ങളെ ഒരുമിപ്പിച്ച് പ്രദേശവാസിയായ കെ.സി സന്തോഷ് കുമാറാണ് കൂട്ടായ്മ മുന്നോട്ട് കൊണ്ട് പോകുന്നത്.

ആട്ടവും പാട്ടും ആഹ്ലാദവുമാണ് പാട്ടു വീട്. ഒന്നിച്ചിരുന്ന് കളി പറഞ്ഞും ചിരിച്ചും വാര്‍ധക്യകാലം മനോഹരമാക്കുകയാണിവര്‍. ജാതി-മതങ്ങളുടെ വിത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്നതും ഒരുമയോടെ ജീവിക്കുന്നതും തന്നെയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

ഒരു വര്‍ഷത്തിലേറെയായി തൃശൂര്‍ അരിമ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാട്ടു വീടിന് നേതൃത്വം നല്‍കുന്നത് പ്രദേശവാസിയായ സന്തോഷ് കുമാറാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതിലേറെപ്പേരാണ് കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

സന്തോഷ് കുമാറിന്റെ വീട്ടില്‍ പതിവായി ഒത്തു ചേരുന്ന പാട്ടു വീട് അംഗങ്ങള്‍ തങ്ങളുടെ കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായാണ് കൂട്ടായ്മയെ കാണുന്നത്. എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ ഒത്തു ചേരുന്ന ഇവരെല്ലാം വേറിട്ട കഴിവുകള്‍ കൊണ്ടും ശ്രദ്ധേയരാണ്.

യോഗ, സിനിമാറ്റിക് ഡാന്‍സ്, കഥാപ്രസംഗം, മിമിക്രി, ചിത്ര രചന, കൈകൊട്ടിക്കളി തുടങ്ങിയ ഒട്ടേറെ കഴിവുകള്‍ക്ക് ഉടമകളാണ് കൂട്ടായ്മയിലെ ഒരോ അംഗങ്ങളും. വാര്‍ധക്യകാലത്തെ ദു:ഖങ്ങള്‍ക്കും ഒറ്റപ്പെടലിനും പരിഹാരം തേടിയാണ് പ്രദേശത്തെ ഭൂരിഭാഗം വയോധികരും കൂട്ടായ്മയുടെ ഭാഗമായത്.

ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ കൂട്ടായ്മ വളര്‍ന്ന് വലുതായതോടെ അരിമ്പൂരിലെ ഏത് പരിപാടികള്‍ക്കും ഇന്ന് പാട്ട് വീട് അംഗങ്ങള്‍ സജീവ സാന്നിധ്യമായും മാറി കഴിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു സ്വകാര്യ ക്ലബ് കേന്ദ്രീകരിച്ചായിരുന്നു കൂട്ടായ്മയിലെ അംഗങ്ങള്‍ ആദ്യ കാലത്ത് സംഘടിച്ചിരുന്നത്. പിന്നീട് അവിടെ നിന്നും ഇവര്‍ക്ക് മാറേണ്ടി വന്നപ്പോഴാണ് സന്തോഷ് കുമാറും ഭാര്യ സിമിയും ചേര്‍ന്ന് പാട്ട് വീട് അംഗങ്ങളെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്തത്.

Hot this week

ദേശീയ നിയമ സേവന ദിനം

നവംബർ 9 ദേശീയ നിയമ സേവന ദിനമായി രാജ്യത്ത് ആചരിക്കുന്നു. സാധാരണ...

തദ്ദേശ തെരഞ്ഞെടുപ്പ്; ‘വിട്ടുവീഴ്ച ഇല്ല, പരിഗണന കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും’; കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം

തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല എന്ന് കേരള കോൺഗ്രസ്...

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ...

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ്...

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാന്‍ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതല്‍

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍...

Topics

ദേശീയ നിയമ സേവന ദിനം

നവംബർ 9 ദേശീയ നിയമ സേവന ദിനമായി രാജ്യത്ത് ആചരിക്കുന്നു. സാധാരണ...

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ...

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ്...

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാന്‍ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതല്‍

ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍...

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ 2023:”ഇദം പാരമിതം’  സംവാദം നവംബർ 12-ന്

നവംബർ ആറുമുതൽ പതിനാറു മുതൽ നടക്കുന്ന  ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ...

ലീന ഖാൻ; മംദാനിയുടെ ട്രാൻസിഷൻ ടീമിന്റെ സഹ-നേതൃസ്ഥാനത്ത്

ന്യൂയോർക്ക്, ന്യൂയോർക്ക് — സിറ്റി ഹാളിനെക്കുറിച്ചുള്ള തന്റെ പുരോഗമനപരമായ കാഴ്ചപ്പാടിന് അടിവരയിടുന്ന...

ജോയ്ആലുക്കാസിൽ ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’!

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട്...
spot_img

Related Articles

Popular Categories

spot_img