റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ ദൃശ്യമായി. ഇതനുസരിച്ച് ഓഗസ്റ്റ് 25 തിങ്കളാഴ്ച റബീഉൽ അവ്വൽ ഒന്നും, സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ച നബിദിനവുമായിരിക്കും.
സംയുക്ത സംയുക്ത മഹല്ല് ജമാ അത്തെ ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ദൃശ്യമായത് അറിയിച്ചത്.
“സഫർ 29 ഇന്ന് (ഞായർ) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ തിങ്കൾ ഓഗസ്റ്റ് 25 തിങ്കളാഴ്ച റബീഉൽ അവ്വൽ ഒന്നും, അതനുസരിച്ച് നബിദിനം (റബീഉൽ അവ്വൽ 12) സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു,” എന്നാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.