10 വര്‍ഷം മുമ്പ് ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച കഥ; ബാഹുബലി ദ എപ്പിക് ടീസര്‍

ദ എപ്പിക് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ബാഹുബലി : ദി ബിഗിനിങ്, ബാഹുബലി : ദി കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളെ സംയോജിപ്പിച്ചാണ് ബാഹുബലി : ദ എപ്പിക് നിര്‍മിച്ചിരിക്കുന്നത്. 10 വര്‍ഷം മുമ്പ് ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച കഥ എന്നാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവര്‍ അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. രാജ്യവ്യാപകമായി പ്രേക്ഷകരെ ഒന്നിപ്പിച്ച ചുരുക്കം ചില സിനിമകളില്‍ ഒന്നാണിത്.

ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത് ഒരു പതിറ്റാണ്ട് തികയുന്ന അവസരത്തിലാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി ചിത്രം പ്രഖ്യാപിച്ചത്. 2025 ഒക്ടോബര്‍ 31ന് ചിത്രം റിലീസ് ചെയ്യുമെന്നും രാജമൗലി അറിയിച്ചു.

അമരേന്ദ്ര ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയുടെ കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പറഞ്ഞുവെക്കുന്നത്. രണ്ടാം ഭാഗത്തില്‍ എങ്ങനെ അമരേന്ദ്ര ബാഹുബലിയെ ചതിയിലൂടെ കട്ടപ്പ കൊലപ്പെടുത്തിയെന്ന് പറയുകയും തുടര്‍ന്ന് മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുയും ചെയ്യുന്നു. 2015ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2017ല്‍ കണ്‍ക്ലൂഷനും പുറത്തിറങ്ങി.

650 കോടിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്സ് ഓഫീസില്‍ കളക്ട് ചെയ്തത്. രണ്ടാം ഭാഗം 1788.06 കോടിയും നേടി. ‘ദംഗല്‍’ (2016), ‘പുഷ്പ 2: ദി റൂള്‍’ (2024) എന്നിവയ്ക്ക് ശേഷം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനം ബാഹുബലിക്കാണ്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img