കൊട്ടാരക്കര കിംങ്സ് കോളേജിൽ ഓണാഘോഷം നടന്ന ഓണാഘോഷത്തിന് മാനേജ്മെന്റ് അംഗം പീറ്റർ രാജൻ തിരി തെളിയിച്ചു.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങൾ നടന്നു.കോളേജിലെ വിദ്യാർത്ഥികളുടെ തിരുവാതിരക്കു ശേഷം കായിക മത്സരങ്ങളായ മിഠായി പെറുക്കൽ, കസേരകളി, ബലൂൺ ചവിട്ടി പൊട്ടിക്കൽ, ക ലമടി,സുന്ദരിക്ക് പൊട്ടു തൊടൽ,നാരങ്ങ, സ്പൂൺ, എന്നിവ നടന്നു. തുടർന്ന് പ്രായഭേദമന്യേ ആവേശകരമായ മെഗാ വടംവലി നടന്നു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടന്ന ഉജ്ജ്വല പോരാട്ടത്തിൽ വിദ്യാർത്ഥികളെ പിന്നിലാക്കി അധ്യാപകർ വിജയം കരസ്ഥമാക്കി. സമൃദ്ധമായ ഓണസദ്യക്ക് ശേഷം കോളേജ് മാനേജ്മെന്റ് അംഗം പീറ്റർ രാജൻ അധ്യാപകരായ ഖലീൽ ഇബ്രാഹിം,ഷാലി ജോസ്, രേവതി ആർ,എന്നിവർ സമ്മാനദാനം നിർവഹിച്ചു.