നെഹ്‌റു ട്രോഫി വള്ളംകളി 2025;VBC വീയപുരം, ജലരാജാവ്

71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്.

മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, നാലാം ട്രാക്കിൽ വീയപുരം എന്നിവരാണ് അണിനിരന്നത്.

അതേസമയം രണ്ടു ബോട്ട് ക്ലബുകൾക്കെതിരെ പരാതിയുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് രംഗത്തെത്തി. ഫൈനല്‍ യോഗ്യത നേടിയ നിരണം (നിരണം ബോട്ട് ക്ലബ്), നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) എന്നീ ചുണ്ടന്‍വള്ളങ്ങള്‍ 25 ശതമാനം പ്രൊഫഷണല്‍ തുഴച്ചില്‍ക്കാർ എന്ന നിയമം ലംഘിച്ചുവെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആരോപിച്ചു. ഈ വള്ളങ്ങളെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. എന്‍ടിബിആർ ചെയർമാനാണ് പരാതി നല്‍കിയത്.

ഹീറ്റ്‌സിൽ മികച്ച സമയം കുറിച്ചത് നടുഭാഗമാണ്( 4.20.904). രണ്ടാമത് നിരണം 4.21.269, മൂന്നാമത് വീയപുരം 4.21. 810. നാലാം സ്ഥാനം മേൽപ്പാടം ചുണ്ടൻ(4.22.123). ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി. നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി. ആറാം ഹീറ്റ്‌സിൽ വീയപുരം വിബിസി ചുണ്ടൻ ഒന്നാമതെത്തി.

21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്.

Hot this week

സഹകരണ വാരാഘോഷം സംഘടിപ്പിച്ച് ഇസാഫ്

 'രാജ്യപുരോഗതിയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തെ മുൻനിർത്തി ഇസാഫ് സ്വാശ്രയ...

WMC അമേരിക്ക റീജിയൻ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു

WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ശ്രീ പി ടി തോമസ് നയിക്കുന്ന ടാക്സ്...

പാകിസ്ഥാന്റെ ചരിത്രത്തിലാദ്യം! സര്‍ക്കാരിനേക്കാള്‍ അധികാരം, സംയുക്ത പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിന് നിയമനം

പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍. സംയുക്ത...

മർകസ് കോളേജും മലൈബാർ ഫൗണ്ടേഷനും അക്കാദമിക സഹകരണത്തിന് ധാരണയായി

മർകസ് കോളേജ് ആർട്സ് ആൻ്റ് സയൻസിലെ റിസർച്ച് ഫോറവും മർകസ് നോളേജ്...

Topics

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി തെലുങ്ക് ചിത്രം; ‘നാഗബന്ധം’ വരുന്നു

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ...

മോദി-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; ഉറ്റുനോക്കി യുഎസും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച...
spot_img

Related Articles

Popular Categories

spot_img