GST പരിഷ്കരണം; ‘വരുമാന നഷ്ടം ഉണ്ടാകും; യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ല’; മന്ത്രി കെഎൻ ബാലഗോപാൽ

ജിഎസ്ടി പരിഷ്കരണത്തെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനം നഷ്ടം നികത്തണം എന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുറക്കുന്നത് ആർക്ക് ഗുണം ചെയ്യുമെന്നാണ് പരിശോധിക്കേണ്ടതുണ്ട്. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്തെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിനും വരുമാന നഷ്ടം ഉണ്ടാകും. ഓട്ടോമൊബൈൽ, സിമന്റ്, ഇലക്ട്രോണിക്സ്, ഇൻഷുറൻസ് എന്നീ 4 മേഖലകളിൽ മാത്രം കേരളത്തിന് 2500 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്. എല്ലാ സംസ്ഥാങ്ങൾക്കും നഷ്ടം ഉണ്ടാകും. വില കുറയുമ്പോൾ ഉപഭോഗം വർധിക്കും അതിലൂടെ വരുമാന നഷ്ടം പരിഹരിക്കപ്പെടും എന്നാണ് കേന്ദ്ര ത്തിന്റെ വിശദീകരണം. യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നോട്ടു നിരോധനം പോലെ ജനകീയ പ്രഖ്യാപനം അല്ല, പഠനം ആണ് വേണ്ടതെന്ന് മന്ത്രി ആവശ്യപ്പെട്ടു.നികുതി നഷ്ടം നികത്തണം എന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധം അറിയിച്ചെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. പുകയില പോലെയുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം നികുതി എന്ന തീരുമാനം ഉണ്ടാകുമ്പോൾ, ബാക്കിയുള്ള തുക സംസ്ഥാനങ്ങൾക്ക് നൽകില്ല. അത് കേന്ദ്രം തന്നെ കൈവശം വക്കും. ലോട്ടറി നികുതി 28 ശതമാനമായി തുടരണം എന്ന ആവശ്യം അംഗീകരിച്ചില്ല അത് 40 ശതമാനം നികുതി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷത്തോളം സാധാരണക്കാരെ ബാധിക്കുന്ന മേഖലയാണ് എന്ന് യോഗത്തെ അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img