നേപ്പാളിലെ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരോധനം; ജെന്‍ സി പ്രതിഷേധത്തിന് നേരെ വെടിവയ്പ്പില്‍ ഒരു മരണം

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യബ് തുടങ്ങിയ ആപ്പുകള്‍ക്കം 26 ഓളം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ ആളിക്കത്തി യുവാക്കളുടെ പ്രതിഷേധം. പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. ന്യൂ ബനേശ്വറിലാണ് പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രതിഷേധക്കാര്‍ നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും കടന്നതോടെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിനെതിരെയുമാണ് നേപ്പാളില്‍ ജെന്‍ സികളുടെ പ്രതിഷേധം.

തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് തദ്ദേശ ഭരണകൂടങ്ങള്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28 വരെ നേപ്പാള്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയ പരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് സൈറ്റുകള്‍ നിരോധിച്ചത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍, യൂട്യൂബ്, വാട്‌സ്ആപ്പ്, എക്‌സ്, ലിങ്ക്ഡ് ഇന്‍, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോര്‍ഡ്, പിന്ററസ്റ്റ്, സിഗ്നല്‍, ത്രെഡ്‌സ്, വീ ചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ് ഹൗസ്്, മാസ്‌റ്റോഡണ്‍, റംബിള്‍, വികെ, ലൈന, ഐഎംഒ, സാലോ, സോള്‍, ഹംറോ പാട്രോ എന്നിവ അടക്കമാണ് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img