ഐഫോണ്‍ 17 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു! ആപ്പിൾ ഓവ് ഡ്രോപ്പിങ് ഇവൻ്റ് നാളെ

ഓവ് ഡ്രോപ്പിങ് ഇവൻ്റിനായി ഒരുങ്ങുകയാണ് ആപ്പിൾ. സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് പരിപാടി ആരംഭിക്കുക. കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ പരിപാടിയിൽ പുറത്തിറക്കും. പുതിയ ഐഫോണ്‍ 17 ലൈനപ്പിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ്, എയര്‍പോഡ്‌സ്, മറ്റ് ഉത്പന്നങ്ങളും കമ്പനി നാളെ പുറത്തിറക്കും. ആപ്പിളിന്റെ വെബ്‌സൈറ്റ്, ആപ്പിൾ ടിവി ആപ്പ്, യുട്യൂബ് ചാനൽ എന്നിവയിൽ ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യും.

ഐഫോണ്‍ 17

ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിങ്ങനെ നാല് പുതിയ മോഡലുകളാണ് ഐഫോണ്‍ 17 സീരീസില്‍ ഓവ് ഡ്രോപ്പിങ് ഇവൻ്റിൽ ആപ്പിള്‍ അവതരിപ്പിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും കനം കുറഞ്ഞ ഐഫോണാകും ഐഫോണ്‍ 17 എയര്‍. വെറും 5.5 മില്ലിമീറ്റര്‍ കനം മാത്രമുള്ള ഈ മോഡല്‍ ഡിസൈനില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് കമ്പനി പറയുന്നത്.

പുത്തന്‍ മോഡലുകളിലാണ് ഐഫോണ്‍ 17 സീരീസ് എത്തുക. കളർ, ക്യാമറ ഡിസൈൻ എന്നിവയാകും ഫോണിൻ്റെ പ്രധാന ആകര്‍ഷണങ്ങൾ. ഈ സീരീസ് ആപ്പിളിന്റെ നൂതന സാങ്കേതികവിദ്യയും ഡിസൈന്‍ മികവും പ്രതിഫലിപ്പിക്കുന്നു, ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഫോൺ 17ന് 6.3 ഇഞ്ച് 120Hz ഡിസ്‌പ്ലേയും 24MP ഫ്രണ്ട് ക്യാമറയുമാണ് നൽകിയിക്കുന്നത്. പർപ്പിൾ, പച്ച തുടങ്ങിയ പുതിയ നിറങ്ങളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ 17 പ്രോയിൽ പുതിയ എൻട്രി സ്റ്റോറേജ് ടയറായി തിരശ്ചീന ക്യാമറ ബാർ, ഭാരം കുറഞ്ഞ അലുമിനിയം ബിൽഡ്, 256 ജിബി എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

ആപ്പിള്‍ വാച്ച് സീരീസ് 11

ആപ്പിള്‍ വാച്ച് സീരീസ് 10ന് സമാനമായ രൂപകല്‍പന തന്നെയായിരിക്കും സീരീസ് 11നും നൽകുക. എന്നാൽ കൂടുതല്‍ ബ്രൈറ്റ്‌നെസും നിറങ്ങളും വാഗ്ദാനം ചെയ്യുന്ന പുതിയ സ്‌ക്രീന്‍ ആയിരിക്കും വാച്ചില്‍ ഉപയോഗിക്കുക. വാച്ച് സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ വാച്ച് എസ്ഇയ്ക്ക് ഇത്തവണ വലിയ സ്‌ക്രീന്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. ഒപ്പം വേഗം കൂടിയ ചിപ്പ്‌സെറ്റും ഇതിലെത്തിയേക്കും. ആപ്പിള്‍ വാച്ച് അള്‍ട്ര 3യിലും വലിയ സ്‌ക്രീന്‍, പുതിയ മോഡം ഉപയോഗിച്ചുള്ള 5ജി റെഡ്കാപ്പ് കണക്ടിവിറ്റി, ടെക്‌സ്റ്റ് മെസേജിനും അടിയന്തര കോളുകള്‍ക്കും ആപ്പിളിന്റെ സാറ്റലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയുമായി മാറ്റങ്ങള്‍ വരും.

എയര്‍പോഡ് പ്രോ 3

മൂന്ന് വർഷത്തിന് ശേഷം, ആപ്പിൾ തങ്ങളുടെ എയർപോഡ്സ് പ്രോ സീരീസ് മെച്ചപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ എയര്‍പോഡ് പ്രോ 3യില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, പുതിയ രൂപകല്‍പനയിലുള്ള ചാര്‍ജിങ് കെയ്‌സ്, പുതിയ പെയറിങ് മെക്കാനിസം ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

സംഭാഷണങ്ങള്‍ തത്സമയം തര്‍ജമ ചെയ്യുന്നതിനുള്ള പുതിയ സോഫ്റ്റ് വെയര്‍ ആപ്പിള്‍ നിര്‍മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഒഎസ് 26 ലും ഐപാഡ് 26 ലും വരുന്ന എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചറിനോട് അനുബന്ധിച്ചാണ് ഇത് ഒരുക്കുന്നതെന്നാണ് വിവരം.

എയര്‍ടാഗ് 2

കൃത്യതയും ദൂരപരിധിയും മെച്ചപ്പെടുത്തുന്നതിനായി എയര്‍ടാഗ് 2ൻ്റെ പുതിയ പതിപ്പിൽ അപ്‌ഡേറ്റ് ചെയ്‌ത വയർലെസ് ചിപ്പും ലൊക്കേഷൻ ശേഷികളും ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഉപകരണത്തില്‍ M5 ചിപ്പ് ഉള്‍പ്പെടുത്തിയേക്കാം. ഒരു പുതിയ ഐപാഡ് പ്രോയും ആപ്പിള്‍ വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതില്‍ പോര്‍ട്രെയിറ്റ് ഭാഗത്ത് രണ്ടാമതൊരു ഫ്രണ്ട്-ഫേസിങ് ക്യാമറയും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആപ്പിള്‍ വിഷന്‍ പ്രോ

നിലവിലെ M2 ചിപ്പിന് പകരം പുതിയതിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതിനാൽ വിഷൻ പ്രോയിലേക്കുള്ള ആദ്യ ഹാർഡ്‌വെയർ അപ്‌ഡേറ്റ് ആപ്പിൾ പുറത്തിറക്കിയേക്കാം. ആപ്പിള്‍ ടിവി സെറ്റ്-ടോപ്പ് ബോക്സിന്റെ പുതിയ പതിപ്പും നിര്‍മാണത്തിലുണ്ടെന്ന് സൂചനകളുണ്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ സാധ്യതയുള്ള മെച്ചപ്പെട്ട സിരി ഉള്‍പ്പെടെയുള്ള ഭാവിയിലെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി, ഇതില്‍ പുതിയ ഒരു സിപിയു ഉള്‍പ്പെടുത്തിയേക്കും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img