പതിനായിരങ്ങള്‍ പങ്കെടുത്ത ‘കരിയാട്ടം 2025’; കോന്നിയിലെ ഓണാഘോഷങ്ങള്‍ക്ക് സമാപനം

കോന്നിയിലെ ഓണാഘോഷം കരിയാട്ടത്തിന് സമാപനം. 500ല്‍ അധികം കലാകാരന്മാർ അണിനിരന്ന കരിയാട്ടം കാണുവാനായി പതിനായിരങ്ങളാണ് കോന്നിയിൽ ഒഴുകിയെത്തിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രഥമ കരിയാട്ടം പുരസ്കാരത്തിന് എഴുത്തുകാരൻ ബെന്യാമിൻ അർഹനായി. വേടന്റെ സ്റ്റേജ് ഷോയോടെ ആയിരുന്നു പരിപാടിയുടെ അവസാനം.

തൃശൂരിന് പുലികളി എന്ന പോലെയാണ് കോന്നിക്ക് കരിയാട്ടം. കരിവീരൻമാരായി നൂറോളം ഗജ വേഷധാരികൾ ഘോഷയാത്രയിൽ പങ്കെടുത്തു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിനാളുകളാണ് പരിപാടിയുടെ ഭാഗമായത്. അക്ഷരാർത്ഥത്തിൽ കോന്നി നഗരത്തെ കരിയാട്ടം കളറാക്കി.

ഗജവീരന്മാർ അണിനിരന്ന ഘോഷയാത്രയെ ആഹ്ലാദത്തോടെയാണ് ഏവരും വരവേറ്റത്. ദൂരസ്ഥലങ്ങളിൽ നിന്നടക്കം ആളുകൾ കരിയാട്ടം കാണാനായി എത്തി. വിനീത് ശ്രീനിവാസൻ, സിത്താര തുടങ്ങിയ പ്രമുഖരുടെ സ്റ്റേജ് ഷോയും ജനസാഗരത്തെ കോന്നിയിലേക്കെത്തിച്ചു. വേടൻ അവതരിപ്പിച്ച സ്റ്റേജ് ഷോയോടെ ആയിരുന്നു കരിയാട്ടം പൂർത്തിയായത്. കോന്നിയെ ടൂറിസം കേന്ദ്രമാക്കി വളർത്തുകയാണ് ലക്ഷ്യമെന്ന് കെ.യു. ജെനീഷ് കുമാർ എംഎൽഎ പറഞ്ഞു. പരിപാടി ഫുൾ വൈബ് ആണല്ലോയെന്നായിരുന്നു മന്ത്രി വീണ ജോർജിന്റെ കമന്റ്.

പത്തു ദിവസം നീണ്ടു നിന്ന കരിയാട്ടം ഫെസ്റ്റിൽ തൊഴിൽ മേള, അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾ, വിവിധ സെമിനാറുകൾ, ഫുഡ് ഫെസ്റ്റ്, പ്രദർശന വിപണന മേള തുടങ്ങിയവയും അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കരിയാട്ടം കാണാനായി കോന്നിയിലേക്ക് എത്തി. ഒന്‍പത് ദിവസം നീണ്ടുനിന്ന പരിപാടി പൂർത്തിയാകുമ്പോൾ എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ച സംഘാടന മികവിന്റെ മാതൃക കൂടിയായി മാറി കരിയാട്ടം.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img