ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് ‍ മത്സരം നടക്കട്ടേ”; മാച്ച് റദ്ദാക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ഏഷ്യ കപ്പിലെ ഇന്ത്യ -പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ എന്താണ് അത്യാവശ്യമെന്നും ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്നും കോടതി അറിയിച്ചു.

ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. സെപ്റ്റംബർ 14ന് ദുബായ്‌യില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. മത്സരം ഞായറാഴ്ചയാണ് നടക്കുന്നതെന്നും നാളെ തന്നെ പരിഗണിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി.

ഉർവശി ജെയ്‌നിന്റെ നേതൃത്വത്തില്‍ നാല് നിയമ വിദ്യാർഥികളാണ് പൊതുതാല്‍പ്പര്യ ഹർജി ഫയല്‍ ചെയ്തത്. ഇന്ത്യന്‍ പൗരരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശം നൽകുമെന്നാണ് ഹർജിയില്‍ പറയുന്നത്. ക്രിക്കറ്റിനെ ദേശീയ താൽപ്പര്യത്തിനോ പൗരന്മാരുടെ ജീവിതത്തിനോ സായുധ സേനാംഗങ്ങളുടെ ത്യാഗത്തിനോ മുകളിൽ വയ്ക്കാൻ കഴിയില്ലെന്ന് ഹർജിക്കാർ വാദിക്കുന്നു.

2025ലെ ദേശീയ കായിക ഭരണ നിയമം നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരായ സ്നേഹ റാണി, അഭിഷേക് വർമ്മ, എം.ഡി. അനസ് ചൗധരി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ബിസിസിഐ, കേന്ദ്ര യുവജന – കായിക മന്ത്രാലയം ഉള്‍പ്പടെയുള്ളവര്‍ ആയിരുന്നു എതിര്‍ കക്ഷികള്‍.

Hot this week

“ഇനി തുടരാൻ വയ്യ”; തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവക്കാനൊരുങ്ങി എൻ. ശക്തൻ

ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവക്കാൻ ഒരുങ്ങി എൻ.ശക്തൻ. അധ്യക്ഷ സ്ഥാനം താത്കാലികമാണെന്ന്...

റിഫൈനിൻ്റെ കാഴ്ചയായി മിഥില ടീച്ചർ, മാതൃകാപരം ഈ ഇൻക്ലൂസീവ് മത്സരവേദി

ഗുരുശിഷ്യ ബന്ധത്തിൻ്റെ ഉദാത്ത മാതൃകകളായി മാറി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഇൻക്ലൂസീവ്...

ഭക്തിയും സുഗന്ധവും എല്ലാം ഓക്കെ, പക്ഷെ ഇത് സിഗരറ്റിനേക്കാൾ അപകടകാരി!

സിഗരറ്റ് വലിക്കുന്നത് അപകടകരമാണെന്ന് എല്ലാവർക്കും അറിയാം. മുന്നറിയിപ്പ് അവഗണിച്ചാണ് പലരും ആ...

വടക്കൻ ജില്ലകളിൽ ശക്തമായ മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്....

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ; 812 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 27 മുതൽ വിതരണം...

Topics

പിഎം ശ്രീ പദ്ധതി; എതിർപ്പറിയിച്ച് ഘടകകക്ഷികൾ, തലപുകഞ്ഞ് എൽഡിഎഫ്, പതിവുപോലെ പലതട്ടിൽ കോൺഗ്രസ്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാർ...

സംസ്ഥാന സ്കൂൾ കായിക മേള: ഇൻക്ലൂസീവ് സ്പോർട്സിൽ ഓവറോൾ ജേതാക്കളായി പാലക്കാട്, റണ്ണറപ്പുകളായി കോഴിക്കോട്

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഭിന്നശേഷി കായിക താരങ്ങൾക്കായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ്...

ജന്മദിനത്തില്‍ ‘ഫൌസി’ യുമായി പ്രഭാസ്:  ഹനു രാഘവപുടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നത് ബ്രഹ്മാണ്ട പാന്‍ ഇന്ത്യന്‍ ചിത്രം  

ജന്മദിനത്തില്‍  തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രഭാസ്. ‘ഫൌസി’ എന്ന് പേരിട്ടിരിക്കുന്ന...
spot_img

Related Articles

Popular Categories

spot_img