ഗ്രേറ്റസ്റ്റ് അ’സോൾട്ട്’, 39 പന്തിൽ സെഞ്ച്വറിയോടെ ഫിൽ സോൾട്ട്; ടി20യിലെ ഏറ്റവും മികച്ച ജയം നേടി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് എറ്റവും വലിയ പരാജയം

ഫിൽ സോൾട്ടിൻ്റെ കരിയർ ബെസ്റ്റ് പ്രകടനമികവിൽ ടി20യിലെ തങ്ങളുടെ എക്കാലത്തേയും ഉയർന്ന മാർജിനുള്ള വിജയം നേടി ഇംഗ്ലണ്ട്. ശക്തരായ ദക്ഷിണാഫ്രിക്കയെ 146 റൺസിന് തകർത്താണ് ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് ഒപ്പമെത്തിയത്. നേരത്തെ 2019ൽ ബാസറ്റെറെയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 137 റൺസിൻ്റെ വിജയത്തിൻ്റെ റെക്കോർഡാണ് ഇംഗ്ലീഷ് തിരുത്തിക്കുറിച്ചത്.

അതേസമയം, അന്താരാഷ്ട്ര ടി20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ പരാജയം കൂടിയായി ഇത് മാറി. 2024ൽ ജൊഹന്നാസ്ബർഗിൽ ഇന്ത്യക്കെതിരെ വഴങ്ങിയ 135 റൺസിൻ്റെ തോൽവിയെന്ന നാണക്കേടിന് മുകളിൽ നിൽക്കുന്നൊരു പരാജയമായി ഇത് മാറി.

നേരത്തെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 300 റൺസെന്ന നാഴികക്കല്ല് ഇംഗ്ലണ്ട് പിന്നിട്ടിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലാണ് ഇംഗ്ലണ്ടിൻ്റെ റെക്കോർഡ് നേട്ടം. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്കോർ കൂടിയാണിത്. ഇംഗ്ലണ്ടിനായി ഫിൽ സാൾട്ട് (60 പന്തിൽ 141), ജോസ്‌ ബട്ട്ലർ (30 പന്തിൽ 89) റൺസും നേടി. ഫിൽ സോൾട്ട് തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. 19 പന്തിൽ അർധസെഞ്ച്വറി നേടിയ സോൾട്ട് 39 പന്തിൽ സെഞ്ച്വറിയും നേടി. 15 ഫോറുകളും എട്ട് സിക്സറുകളും താരം പറത്തി.

Hot this week

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

Topics

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img