അമീബിക് മസ്തിഷ്‌ക ജ്വരം; ആക്കുളത്തെ മുഴുവൻ വെള്ളവും തുറന്നു വിടണം, നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം. നീന്തൽക്കുളത്തിലെ മുഴുവൻ വെള്ളവും തുറന്നുവിടണം. നീന്തൽക്കുള ഭിത്തി തേച്ച് ഉരച്ച് ശുചിയാക്കണം. വെള്ളം നിലനിർത്തുമ്പോൾ ക്ലോറിനേറ്റ് ചെയ്ത് നിലനിർത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം ആക്കുളം ടൂറിസ്റ്റ് വില്ലേജിന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് പൂവാർ സ്വദേശിയായ പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളം ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു. വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മൂന്നു കൂട്ടുകാർക്കൊപ്പമായിരുന്നു പതിനേഴുകാരൻ ഓഗസ്റ്റ് 16ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിലെത്തി കുളിച്ചിരുന്നത്. പിറ്റേന്ന് മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇന്നലെയാണ് പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒപ്പമുണ്ടായിരുന്നു മൂന്നുപേർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. എന്നാൽ ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിലവിൽ ഒൻപത് പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ പതിനാലുകാരൻറെ നില ഗുരുതരമാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 9 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഉള്ളത്. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. ഈ മാസം ഇതുവരെ 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴു പേർ മരിക്കുകയും ചെയ്തു. പല കേസുകളിലും ഉറവിടം വ്യക്തമല്ലാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...
spot_img

Related Articles

Popular Categories

spot_img