‘ടി സിദ്ദിഖ് വാക്കുപാലിച്ചില്ല’; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന തിരുവഞ്ചൂരിന്റെ ശബ്ദരേഖ പുറത്ത്

തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണം പുറത്തുവിട്ട് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം. വിജയന്റെ കുടുംബം. എം.എൽ.എ ടി. സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്ന് എൻ. എം. വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയതെന്നും, ചതിക്കാൻ വേണ്ടിയല്ലെന്നും തിരുവഞ്ചൂർ പറയുന്നു.

”സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിനാണ് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചത്? തരികിട പണികളോട് ഒന്നും താൻ യോജിക്കില്ല. പരാതികൾ കൊടുത്താൽ അത് കേൾക്കാൻ തയ്യാറാകണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമായിരുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. ഇവർ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല,” എന്നും ശബ്ദസംഭാഷണത്തിൽ പറയുന്നു. ”ഇവരെല്ലാം കൂടി കുഴിയിൽ കൊണ്ട് ഇടും. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയിരിക്കുന്നത്, ചതിക്കാൻ വേണ്ടിയല്ല”- തിരുവഞ്ചൂർ പറയുന്നു.കരാർ രേഖ തരില്ലെന്ന് പറഞ്ഞതിനുശേഷം കുടുംബം തിരുവഞ്ചൂരിനെ കോട്ടയത്തു പോയി കണ്ടിരുന്നു. അതിന്റെ ഓഡിയോയാണ് എൻ. എം. വിജയന്റെ കുടുംബം പുറത്തുവിട്ടിരിക്കുന്നത്.

Hot this week

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...

ഹ്യൂസ്റ്റണിൽ ഫാമിലി ബോണ്ടിങ് വാർഷിക ഉത്‌ഘാടനം

 2026 ഫാമിലി ബോണ്ടിങ്  വർഷമായി ആചരിക്കുന്ന സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക...

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള – ഝാർഖണ്ഡ് മത്സരം സമനിലയിൽ

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും ഝാ‍ർഖണ്ഡുമായുള്ള മത്സരം...

2025 വെള്ളി വിലയിൽ വൻകുതിപ്പ് നടത്തിയ വർഷം; മോത്തിലാൽ ഓസ്‌വാൾ

വെള്ളി വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ വർഷമാണ് കടന്നുപോയതെന്ന് രാജ്യത്തെ പ്രമുഖ...

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി...

Topics

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ  മിഷൻ സെന്ററിന് പുതു നേതൃത്വം

അമേരിക്കയുടെ തലസ്ഥാനമായ  വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി...

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ 

 പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി...

സാമ്പത്തിക സാക്ഷരത വളർത്തുന്നതിന് പ്രോജക്‌ട് വാണിജ്യ പദ്ധതിയുമായി ഐസിഎഐ

സ്കൂൾ വിദ്യാഭ്യാസത്തിൽ സാമ്പത്തിക സാക്ഷരതയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി ദി ഇൻസ്റ്റിറ്റ്യൂട്ട്...
spot_img

Related Articles

Popular Categories

spot_img