വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ;  ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു . വഖഫ് നല്‍കാന്‍ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വകുപ്പിനാണ് സ്റ്റേ. വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരവും കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഭേദഗതിയിലെ മൂന്ന് വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള രണ്ട് അംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വഖഫ് ഭേദഗതി നിയമത്തിൽ ഏറെ വിവാദമായിരുന്നത് സെക്ഷൻ 3(1)(r)-ലെ വ്യവസ്ഥയായിരുന്നു. വഖഫ് സമർപ്പണത്തിന് ഒരാൾ അഞ്ച് വർഷം തുടർച്ചയായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതോടെ പുതുതായി ഇസ്ലാം സ്വീകരിക്കുന്നവർക്കോ അമുസ്ലിങ്ങൾക്കോ വഖഫ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഈ വ്യവസ്ഥ പരിപൂർണമായും സ്റ്റേ ചെയ്തു. തർക്കം വരുമ്പോൾ വഖഫ് ഇല്ലാതെയാകുമെന്ന വ്യവസ്ഥ മാറ്റിയത് ഏറെ ആശ്വാസകരമെന്നും അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു.

സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയായിരുന്നു മറ്റൊന്ന്. ജില്ലാ കലക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പുകൽപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും ഇത് അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. വഖഫ് ബോർഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ലെങ്കിലും അതിൽ കോടതി നിയന്ത്രണം ഏർപെടുത്തി.

സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതരർ പരമാവധി 3 പേർ മാത്രവും, കേന്ദ്ര വഖഫ് കൗൺസിലിൽ പരമാവധി നാല് പേർ മാത്രവും അമുസ്ലിങ്ങളാകാം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും അതിൽ വഖഫ് രജിസ്‌ട്രേഷനിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. മുസ്ലിം ഇതരർക്കും വഖഫ് ബോർഡ് അംഗങ്ങളാകാമങ്കിലും എക്‌സ് ഒഫിഷ്യോ അംഗം മുസ്ലിം ആകണം സി ഇ ഒ മുസ്ലിം അയിരിക്കലാണ ഉചിതമെങ്കിലും മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആയി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതരർ പരമാവധി 3 പേർ മാത്രവും, കേന്ദ്ര വഖഫ് കൗൺസിലിൽ പരമാവധി നാല് പേർ മാത്രവും അമുസ്ലിങ്ങളാകാം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും അതിൽ വഖഫ് രജിസ്‌ട്രേഷന്ിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. മുസ്ലിം ഇതരർക്കും വഖഫ് ബോർഡ് അംഗങ്ങളാകാമങ്കിലും എക്‌സ് ഒഫിഷ്യോ അംഗം മുസ്ലിം ആകണം സി ഇ ഒ മുസ്ലിം അയിരിക്കലാണ ഉചിതമെങ്കിലും മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആയി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.

വഖഫ് നിയമ ഭേദഗതിയിൽ പൂർണമായും സ്റ്റേ അനുവദിച്ചിട്ടില്ല എന്നത് കൂടി പരിഗണിക്കേതാണ്. നിലവിൽ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. അന്തിമ വിധിയിലൂടെ മാത്രമേ കൂടുതൽ വ്യക്തത വരുത്താനാകൂ. മുസ്ലീം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നു എന്നാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img