ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ടേൺ ഗ്രൂപ്പ് (TERN Group) എന്ന ആഗോള തലത്തിലെ ഏറ്റവും ശ്രദ്ധേയമായ എഐ പ്ലാറ്റ്‌ഫോമിൻ്റെ പരിശ്രമത്തിൽ നിർണായക ചുവടുവയ്പ്പ്. ഇന്ത്യയെ ലോകത്തിൻ്റെ നൈപുണ്യ തലസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിനായി യുകെ ആസ്ഥാനമായ ടേൺ ഗ്രൂപ്പ് കമ്പനി 24 മില്യൺ ഡോളറിന്റെ സീരീസ് എ ഫണ്ടിംഗ് സമാഹരിച്ചു. യുകെയിലെ നോഷൻ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ, ആർടിപി ഗ്ലോബൽ, ലോക്കൽഗ്ലോബ്, ഇക്യു2 വെഞ്ചേഴ്സ്, ലിയോ ക്യാപിറ്റൽ എന്നിവയും നിലവിലെ നിക്ഷേപകരായ പ്രീസൈറ്റ്, ഡിഎസ്ടി ഗ്ലോബലിന്റെ സഹസ്ഥാപകൻ ടോം സ്റ്റാഫോർഡ്, മുൻ എൻഎച്ച്എസ് ചെയർമാൻ, എഎക്സ്എ ഹെൽത്ത്കെയർ സിഇഒ, ഉന്നത നയരൂപീകരണ വിദഗ്ധർ എന്നിവരും ഈ ഫണ്ടിംഗിൽ പങ്കാളികളായി. ഇതോടെ ടേൺ ഗ്രൂപ്പിന്റെ മൊത്തം ഫണ്ടിംഗ് 33 മില്യൺ ഡോളറായി ഉയർന്നു. ഐഐടി ബോംബെ പൂർവവിദ്യാർത്ഥികളും യൂർബൻ കമ്പനിയിലും കാർസ്24-ലും മുൻ മുതിർന്ന എക്സിക്യൂട്ടീവുകളുമായ രണ്ടാം തവണ സംരംഭകരാണ് ടേൺ ഗ്രൂപ്പിന് പിന്നിൽ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനി 10 മടങ്ങ് വളർച്ച കൈവരിച്ച് 200 കോടി രൂപയുടെ വാർഷിക വരുമാനത്തോടടുത്ത് 13 രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img