ഹുറൂണ്‍ ഇന്ത്യ എക്‌സെലന്‍സ് അവാര്‍ഡ്; വി പി നന്ദകുമാര്‍ കുടുംബത്തിന്

ബര്‍ക്‌ലേസ് പ്രൈവറ്റ് ക്ലയന്റ്‌സും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നു  നല്‍കുന്ന 2025ലെ എക്‌സെലന്‍സ് അവാര്‍ഡ്  വി പി നന്ദകുമാര്‍ കുടുംബത്തിന് . കുടുംബ ബിസിനസില്‍ നേതൃപാടവം പ്രകടിപ്പിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നവര്‍ക്കുള്ള അവാര്‍ഡാണ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ വി പി നന്ദകുമാറിന്റെ കുടുംബത്തിനു ലഭിച്ചത്.  രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കു മണപ്പുറം ഫിനാന്‍സ് നല്‍കി വരുന്ന മാതൃകാപരമായ സംഭാവനയാണ് ഇതിനായി പരിഗണിക്കപ്പെട്ടത്. കുടുംബത്തിനു വേണ്ടി വി പി നന്ദകുമാറിന്റെ മരുമകള്‍ നിനി സുഹാസ് അവാര്‍ഡ് ഏറ്റു വാങ്ങി.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ കുതിപ്പും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുണപരമായ ഫലവും അംഗീകരിക്കപ്പെടുന്നതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ച്ു സംസാരിക്കവേ നിനി സുഹാസ് പറഞ്ഞു. വര്‍ഷങ്ങളായി കമ്പനിയില്‍ അര്‍പ്പിതമായ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന  സാമ്പത്തിക വളര്‍ച്ചയ്ക്കായി ശ്രമിക്കുമെന്ന്  അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏറെ ആദരിക്കപ്പെടുന്ന മുപ്പതോളം ബിസിനസ്  കുടുംബങ്ങളുടെ സംഗമ വേദി കൂടിയായി അവാര്‍ഡ് ദാനച്ചടങ്ങ്. രാജ്യത്തടൊപ്പം വളര്‍ന്ന ഈ കുടുംബ വ്യവസായങ്ങള്‍ സമൂഹങ്ങള്‍ക്ക് രൂപം നല്‍കുകയും സമ്പദ് ഘടനയെ ശക്തിപ്പെടുത്തുകയും തലമുറകളിലൂടെ അതിന്റെ മികവ്  കൈമാറുകയും ചെയ്തിട്ടുണ്ട്.  ഇത് രണ്ടാം വര്‍ഷമാണ് ബര്‍ക്‌ലേസ് പ്രൈവറ്റ് ക്ലയന്റ്‌സ്ും ഹൂറൂണ്‍ ഇന്ത്യയും ചേര്‍ന്ന് ഇന്ത്യന്‍ കുടുംബ വ്യവസായ മേഖലയെ ആദരിക്കുന്നത്.

ഇതോടനുബന്ധിച്ച് ” ഫ്രം വെല്‍ത്ത് ക്രിയേഷന്‍ ടു സ്റ്റ്യൂവര്‍ഡ്ഷിപ്പ്്-ദി എവല്യൂഷന്‍ ഓഫ് ഫാമിലി ബിസിനസ് ലീഡര്‍ഷിപ്പ് ” എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പാര്‍ഥിവ് നിയോടിയ (അംബുജ നിയോടിയ), കൃഷ്്ണ ദുഷ്യന്ത് റാണ (പ്ലാറ്റിനം ഇന്‍ഡസ്ട്രീസ്് ) , മിറിക് ഗോഗ്രി (ആര്‍തി ഇന്‍ഡസ്ട്രീസ്) എന്നിവര്‍ പങ്കെടുത്തു. ബര്‍ക്‌ലേസ് പ്രൈവറ്റ്് ക്ലയന്റ്‌സിന്റെ ആദൃിഷ് ഘോഷ് മോഡറേറ്ററായിരുന്നു.  തുടര്‍ന്ന്  സഞ്ജീവ് ഗോയങ്ക (ആര്‍പിഎസ്ജി ഗ്രൂപ്പ്്) , ഹര്‍ഷ്ബീന സവേരി (എന്‍ആര്‍ബി ബെയറിംഗ്‌സ് ) എന്നിവരുമായി നടന്ന ആശയ വിനിമയം കുടുംബ ബിസിനസ് നേരിടുന്ന വെല്ലുവിളികളിലേക്കും   സാധ്യതകളിലേക്കും വെളിച്ചം വീശുന്നതായി.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img