ചെറുപുഷ്പ മിഷൻ ലീഗ്  മൂന്നാം രൂപതാ തല സമ്മേളനം കൊപ്പേലിൽ

വിശുദ്ധ അൽഫോസാമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1947-ൽ സ്‌ഥാപിതമായ ചെറുപുഷ്പ മിഷൻ ലീഗിന്റെ  മൂന്നാം രൂപതാതല സമ്മേളനം ഒക്ടോബർ 4  നു നടക്കും.  

കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ  ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയരായി  ചുക്കാൻ പിടിക്കുന്നത്. അന്നേദിവസം  ഇടവകയിൽ നടക്കുന്ന  വിപുലവുമായ പരിപാടിയിൽ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ  അറുനൂറോളം ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും.

രൂപതാ മെത്രാൻ  മാർ. ജോയ് ആലപ്പാട്ട്‌  പരിപാടിയിൽ പങ്കെടുത്തു  ഉദ്ഘാടനം ചെയ്യും.  റീജണിലെ ഇടവക യൂണിറ്റുകളുടെ മാർച്ച് പാസ്റ്റും  മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിരിക്കുന്നു.  ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവരുടെ നേതൃത്വത്തിൽ  ഇടവകാതല ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സെന്റ്.  അൽഫോൻസാ അനിമേറ്റർ റോസ്മേരി ആലപ്പാട്ട്,  ആൻ ടോമി (സൗത്ത് വെസ്റ്റ് സോൺ  എക്‌സിക്യൂട്ടീവ്  അംഗം) എന്നിവർ അറിയിച്ചു.

സ്നേഹം, ത്യാഗം, സഹനം,  സേവനം എന്നീ മൂല്യങ്ങൾ മുൻ നിർത്തി കുട്ടികളുടെയും യുവജനങ്ങളുടെയും മിഷൻ പ്രവർത്തനങ്ങൾക്കും വ്യക്തിത്വവികസനത്തിനും പ്രാധാന്യം നൽകുന്ന ഭാരതസഭയിലെ  ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായാണ് മിഷൻ ലീഗ്.   ചിക്കാഗോ രൂപതയിൽ 2022 ൽ  തുടക്കം കുറിച്ച് അമേരിക്കയിലെ മറ്റു ഇടവകകളിലും യൂണിറ്റ് തല  പ്രവർത്തനങ്ങൾ  നടന്നു വരുന്നു.

രൂപതാ ചാൻസലർ റവ. ഡോ. ജോർജ് ദാനവേലിൽ  (സി.എം.ൽ ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. (ജോയിന്റ് ഡയറക്ടർ), ശ്രീ. സിജോയ് സിറിയാക് (പ്രസിഡന്റ‍്), ശ്രീ. ടിസൺ തോമസ് (സെക്രട്ടറി), ശ്രീമതി ആൻ ടോമി (സൗത്ത് വെസ്റ്റ്   എക്‌സിക്യൂട്ടീവ് ), റോസ്മേരി  ആലപ്പാട്ട് (കൊപ്പേൽ  അനിമേറ്റർ) എന്നിവർ പരിപാടികൾ ഏകോപിക്കുന്നു. 

മാർട്ടിൻ വിലങ്ങോലിൽ

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img