‘പലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ല’; യുകെയ്ക്കും കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും മുന്നറിയിപ്പുമായി നെതന്യാഹു

പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിച്ച രാജ്യങ്ങള്‍ക്കെതിരെ പ്രകോപിതനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് നെതന്യാഹുവിന്റെ ഭീഷണിയും മുന്നറിയിപ്പും.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ഇതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ‘ഭീകരവാദത്തിന് നല്‍കുന്ന പ്രതിഫലം’ എന്നാണ് നെതന്യാഹു പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതില്‍ പ്രകോപതിനായിട്ടായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. പുറത്തിറക്കിയ പ്രസ്താവനയില്‍ രൂക്ഷ ഭാഷയിലായിരുന്നു പ്രതികരണം. ‘ഒക്ടോബര്‍ 7 ന് നടന്ന ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്കായി ഒരു സന്ദേശമുണ്ട്, നിങ്ങള്‍ ഭീകരതയ്ക്ക് വലിയ സമ്മാനം നല്‍കുകയാണ്. പക്ഷെ, ഒരു കാര്യം കൂടി ഞാന്‍ പറയുന്നു, അതൊരിക്കലും സംഭവിക്കില്ല, ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് ഒരു പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല’.

ആഭ്യന്തരമായും പുറത്തു നിന്നുമുള്ള കടുത്ത സമ്മര്‍ദത്തിനിടയിലും ആ ഭീകര രാഷ്ട്രത്തിന്റെ സൃഷ്ടിയെ താന്‍ തടഞ്ഞു. തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും സൂക്ഷ്മമായ രാഷ്ട്രതന്ത്രജ്ഞതയോടെയുമാണ് ഇത് ചെയ്തത്.

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശം തുടരുമെന്ന് ആവർത്തിക്കുക കൂടിയാണ് നെതന്യാഹു ചെയ്തത്.

‘വര്‍ഷങ്ങളായി, ആഭ്യന്തരമായും വിദേശത്തു നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആ ഭീകര രാഷ്ട്രത്തിന്റെ സൃഷ്ടി ഞാന്‍ തടഞ്ഞു. ഞങ്ങള്‍ ഇത് നിശ്ചയദാര്‍ഢ്യത്തോടെയും, സൂക്ഷ്മമായ രാഷ്ട്രതന്ത്രജ്ഞതയോടെയും ചെയ്തു. മാത്രമല്ല, ജൂദിയ സമരിയ മേഖലയില്‍ ജൂത കുടിയേറ്റം ഇരട്ടിയാക്കി, ഈ പാതയില്‍ ഞങ്ങല്‍ മുന്നോട്ടുപോകും’ നെതന്യാഹു പറഞ്ഞു.

അതേസമയം, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുകയും പലസ്തീന്‍ സ്വാതന്ത്ര്യവും പരമാധികാരവും കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന മാറ്റാനാവാത്ത നടപടിയാണ് സ്വീകരിക്കുന്നതെന്നായിരുന്നു പലസ്തീന്‍ വിദേശകാര്യ മന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ ഷാഹിന്റെ പ്രതികരണം.

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രയേലിനും പലസ്തീനുമിടയില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ പറഞ്ഞത്.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...
spot_img

Related Articles

Popular Categories

spot_img