ശനിയാഴ്ച വരെ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. ഇന്നു മുതൽ സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ – മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബർ 25ന് വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ സാഹചര്യം പ്രവചിച്ചിരിക്കുന്നത്.

ഈ ന്യൂനമർദം തുടർന്ന് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബർ 26 ഓടെ തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തിപ്പെടാനും സാധ്യതയുണ്ട്. സെപ്റ്റംബർ 27 ഓടെ ഇത് തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാപ്രദേശ് തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ സാധ്യത കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിളും 26ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിളും യെല്ലോ അലേർട്ടാണ്. 27ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 25/09/2025 മുതൽ 27/09/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Hot this week

മർകസ് ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കം

വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ...

 ലോകത്തിൽ ആദ്യമായിപീസ് പാർലമെന്റ്-കേരളത്തിൽ

വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് ജനുവരി...

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന്

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23-ആം തീയതി...

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ

ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും...

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം...

Topics

പാപം മനുഷ്യനെ  ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു; ഡോ. ലീന കെ.ചെറിയാൻ

ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു...

ഗ്രാഫിക്സ് ഡിസൈനിംഗില്‍ മികവ് തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ്...

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ? ആവേശഭരിതരായി സിനിമാപ്രേമികൾ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ...
spot_img

Related Articles

Popular Categories

spot_img