തിരുവനന്തപുരത്ത് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ വയർ കുടുങ്ങിയ സംഭവം: “മെഡിക്കൽ ബോർഡിൻ്റെ തീരുമാനങ്ങളിൽ ഒന്നും നടപ്പായില്ല”; സുമയ്യ സമരത്തിലേക്ക്

ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സമരത്തിനൊരുങ്ങി കാട്ടാക്കട സ്വദേശി സുമയ്യ. തുടർനടപടികള്‍ മന്ദഗതിയിലായതിനെതുടർന്നാണ് തീരുമാനം. ഈ മാസം മൂന്നിന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം, നടപടികള്‍ ഇഴയുന്നു എന്നാണ് സുമയ്യയുടെ പരാതി.

ഇക്കഴിഞ്ഞ മാർച്ച് 2ന് എക്സ്‌റേ എടുത്തപ്പോഴാണ് ഗെെഡ് വയർ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉപകരണം തിരികെ എടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. യോഗവും ചേർന്നു. ഇതോടെ, രണ്ടര വർഷത്തിലേറെയായി ശരീരത്തിനകത്ത് കുടുങ്ങിയ ഗെെഡ് വയർ പുറത്തെടുക്കുന്ന കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നായിരുന്നു സുമയ്യയുടെ പ്രതീക്ഷ.

സെപ്റ്റംബർ 3ന് സുമയ്യയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൈഡ്‌വയർ പുറത്തെടുക്കാനുള്ള സാധ്യതകൾ തേടാമെന്നാണ് അന്ന് ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടത്. അന്തിമ തീരുമാനത്തിന് ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർമാരുടെ സേവനം കൂടി തേടാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു. പക്ഷേ, ഇന്നുവരെ തുടർനടപടികളൊന്നും തന്നെ ആരോഗ്യ ഡയറക്ടറേറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെയാണ് സുമയ്യ സമരത്തിന് ഒരുങ്ങുന്നത്. 2023 മാർച്ചില്‍ തൈറോഡുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ നെഞ്ചില്‍ ഗെെഡ് വയർ കുടുങ്ങിയത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img