ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം; എയ്‌ലത്ത് മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരിക്ക്

ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണംതെക്കൻ ഇസ്രായേലിലെ എയ്‌ലത്ത് മേഖലയിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. 22 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കഴിഞ്ഞ രാത്രിയാണ് ഡ്രോൺ എയ്‌ലത്ത് നഗരത്തിൽ പ്രവേശിച്ചത്.

ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും. ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ ഏറ്റെടുക്കുകയായിരുന്നു. “വിജയകരമായ” ഓപ്പറേഷനിൽ രണ്ട് ഡ്രോണുകൾ ശത്രുക്കളുടെ രണ്ട് ലക്ഷ്യങ്ങളിൽ പതിച്ചതായി ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡ്രോൺ ആക്രമണത്തിന്റെയും ഡ്രോൺ ഇടിച്ചിറങ്ങിയ പ്രദേശത്തിന്റെയും തത്സമയ ദൃശ്യങ്ങൾ ഇസ്രായേലി ടിവി സ്റ്റേഷനുകൾ പുറത്തുവിട്ടു. സംഭവസ്ഥലത്ത് നിന്നും പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാനാകും. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രംകൂടിയാണ് എയ്‌ലത്ത് മേഖല എന്നതുകൊണ്ടു തന്നെ ഈ ആക്രമണം ഇസ്രയേലിന് കനത്ത തിരിച്ചടിയാണ്.

Hot this week

 റെഡ് ക്രാബുകളുടെ കുടിയേറ്റം;ക്രിസ്മസ് ദ്വീപിനെ കളറാക്കിയ ചുവപ്പൻ യാത്ര!

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റോഡികളിൽ ഇത് കൗതുകക്കാഴ്ചയുടെ കാലമാണ്. ചിലർ കാട്ടിൽ നിന്നും...

പൊലീസിന് പുല്ലുവില ! രാഷ്‌ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിൻ്റെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ...

യുപിയിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; പ്രതികൾക്കായി തെരച്ചിൽ

യുപിയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. 54 കാരനായ പത്രപ്രവർത്തകൻ ലക്ഷ്മി നാരായൺ സിംഗിനെയാണ്...

യുവതലമുറക്ക് പ്രാധാന്യം നൽകി ഫോമാ ‘ടീം പ്രോമിസ്’  മത്സരരംഗത്ത്

ഇതാദ്യമായി യുവതലമുറക്ക് വലിയ പ്രാധാന്യം നൽകി ഫോമായിൽ മാറ്റത്തിന്റെ കാഹളമായി 'ടീം...

Topics

റികോഡ് കേരള 2025: കേരളത്തിന്റെ ഐ ടി വികസനം ചർച്ച ചെയ്യാൻ വികസന സെമിനാർ

സംസ്ഥാന സർക്കാരിന്റെ വിഷന്‍ 2031 ന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവര സാങ്കേതിക...

എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധം ഗുരുതരം, എന്നാൽ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല: വ്ളാഡിമിര്‍ പുടിൻ

രാജ്യത്തെ രണ്ട് പ്രധാന എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധങ്ങൾ ഗുരുതരമാണെന്നും എന്നാൽ...

കർണൂലിൽ ബസിന് തീ പിടിച്ചു; തീ പടർന്നത് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ബസിന്

കർണൂലിൽ ബസിന് തീ പിടിച്ച് വലിയ അപകടം. ബെംഗളൂരു-ഹൈദരാബാദ് റൂട്ടിൽ പോയ...
spot_img

Related Articles

Popular Categories

spot_img