ഐപിസിഎൻഎ യുടെ ന്യൂ ജേഴ്‌സി സമ്മേളനത്തിന് ആശംസകൾ

ഇൻഡ്യാ പ്രസ് ക്ലബിന്റെ (ഐ പി സി എൻ എ)യുടെ പ്രബുദ്ധമായ പ്രയാണ വഴികളിൽ മാധ്യമ സംസ്കാരത്തിന് പുതിയൊരു ദിശാബോധമേകി ന്യൂ ജേഴ്‌സി സമ്മേളനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയാവുകയാണ്. ശുഭ പ്രതീക്ഷകളുമായി എത്തുന്ന  ദേശീയ സമ്മേളനത്തിന്  സ്നേഹത്തിൽ കൊരുത്ത  ആശംസകൾ .

 ഇന്നാട്ടിലെ അക്ഷര സ്നേഹികളുടെ ഹൃദയ താളമായി, അമേരിക്കയുടെ വിവിധ നഗരങ്ങളിൽ ചാപ്റ്ററുകൾ സ്ഥാപിച്ച്  ഐ പി സി എൻ എ  പ്രവർത്തന വഴികളിൽ മുന്നേറുകയാണ്. ഏഴാം കടലിനിക്കരയും  മലയാളത്തിന്റെ സംസ്കാരം ഉയർത്തിപ്പിടിക്കാൻ, ഇവിടുത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളും വിഹ്വലതകളും അവരുടെ  നേട്ടങ്ങളും  നമ്മുടെ സ്വന്തം നാടിൻറെ ഹൃദയ തുടിപ്പുകളും പങ്കുവയ്ക്കാൻ  ഐ പി സി എൻ എയുടെ കുടക്കീഴിൽ  അവസരമൊരുങ്ങുന്നത് ഹൃദയം കുളിർക്കുന്ന അനുഭവമാണ് പകർന്നിടുക. ഐ പി സി എൻ എ നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങൾ  സംഘാടന മികവുകൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും മുൻപേ ശ്രദ്ധിക്കപ്പെട്ടതാണ് .

എഡിസണിലെ ഷെറാട്ടൺ  ഹോട്ടൽ ആണ് ഇത്തവണത്തെ  സമ്മേളന വേദി. സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ ശ്രീകണ്ഠൻ എം.പി പങ്കെടുക്കും. റാന്നി എം എൽ എ പ്രമോദ് നാരായണും  പങ്കെടുക്കുന്നു. ഒക്ടോബർ 9, 10, 11 തീയതികളിലാണ് സമ്മേളനം.

കേരളത്തിലെ ഒട്ടു മിക്ക മുഖ്യ ധാരാ  മാധ്യമങ്ങളുടെയും  പ്രതിനിധികളെയും  പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണയും കോൺഫറൻസ് നടത്തുന്നത്.  

കേരളത്തിൽ നിന്നും ജോണി ലൂക്കോസ് – മനോരമ ന്യൂസ്, അബ്ജോദ് വറുഗീസ് – ഏഷ്യാനെറ്റ് ന്യൂസ്,  ഹാഷ്മി താജ്  ഇബ്രാഹിം – 24 ന്യൂസ്, സുജയാ പാർവതി – റിപ്പോർട്ടർ ചാനൽ, മോത്തി രാജേഷ് – സീനിയർ സബ് എഡിറ്റർ- സീനിയർ റിപ്പോർട്ടർ, മാതൃഭൂമി ടി വി, ലീൻ ബി ജെസ്‌മസ് – ന്യൂസ് 18  എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

ഒക്ടോബർ 10 വെള്ളിയാഴ്ച്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും. ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നൃത്തോത്സവിൽ  മാസ്മരിക നൃത്ത വിരുന്നിന്റെ ചടുല താളങ്ങളുമായി  പ്രമുഖ നർത്തകികൾ അണിചേരും. മാലിനി നായർ – സൗപർണിക ഡാൻസ് അക്കാദമി, രേഖ പ്രദീപ് – ടീം മുദ്ര, റുബീന സുധർമൻ – വേദിക പെർഫോമിംഗ് ആർട്സ്, ബിന്ധ്യ ശബരിനാഥ് – മയൂര സ്‌കൂൾ ഓഫ് ഡാൻസ് എന്നിവരുടെ നേതൃത്വത്തിൽ  ഒരുക്കിയിരിക്കുന്ന നൃത്ത വിസ്‌മയം  പ്രസിഡൻഷ്യൽ നൈറ്റിൽ കാണികളുടെ ഹൃദയം കവരുമെന്നുറപ്പ്.

പുതിയൊരു  ഊർജവും പ്രബുദ്ധതയുമാണ്  ന്യൂ ജേഴ്‌സി സമ്മേളനം  മലയാള മാധ്യമ രംഗത്തിന് പകർന്നിടുന്നതെന്ന് സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകൾ ചൂണ്ടിക്കാട്ടുന്നു.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റി സജീവമായി  പ്രവർത്തിക്കുന്നുണ്ട്. കോൺഫറൻസ് ചെയർമാൻ: സജി ഏബ്രഹാം. ജനറൽ കൺവീനർ: ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്). റിസപ്ഷൻ / റജിസ്ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ.തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി.  ടൈം മാനേജ്മെന്റ്: റെജി ജോർജ് / ജോർജ് തുമ്പയിൽ.  പ്രോഗ്രാം: ടാജ് മാത്യു. ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്പോർട്ടേഷൻ: പിന്റോ  ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി: ജിഷോ. സുവനീർ: മാത്തുക്കുട്ടി ഈശോ.  ഓഡിയോ വിഷൻ: ജില്ലി സാമുവേൽ. കൂടാതെ ഐപിസിഎൻഎ യുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്, ബിജു കിഴക്കേക്കുറ്റ്, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ് ഇലക്ട് – രാജു പള്ളത്ത് എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ്, 24 യു എസ് എ, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, ദി മലയാളം ചാനൽ, ഫ്ളവേഴ്സ് യു എസ് എ, ഇമലയാളീ.കോം, നേർകാഴ്ച ന്യൂസ് , റിപ്പോർട്ടർ ലൈവ്,  ഇൻഡ്യ ലൈഫ് ടി വി, എൻ ആർ ഐ റിപ്പോർട്ടർ, പ്രവാസി ചാനൽ, ന്യൂസ് 18 കേരളം, മീഡിയ വൺ, ജനം ടി വി, മലയാളം ട്രിബ്യുൺ, അമേരിക്കൻ മലയാളി, 24 ന്യൂസ് ലൈവ്.കോം, യു എസ്  വീക്കിലി റൗണ്ട് അപ്, ഹാർവെസ്റ്റ് ടി വി -ക്രിസ്റ്റ്യൻ ചാനൽ, കേരള ടൈംസ്, മലയാളം ഡെയിലി ന്യൂസ്, ഇൻഡ്യ ലൈഫ്, അമേരിക്ക ഈ ആഴ്ച, ഷിജോസ് ട്രാവൽ ഡയറി, കേരള ഭൂഷണം, കെ വി ടി വി, അബ്ബ ന്യൂസ്, ജനനി, പവർ വിഷൻ, മലയാളി മനസ്  തുടങ്ങി മലയാള മാധ്യമ സമൂഹത്തിന്റെ മുഴുവൻ പിന്തുണയോടെയും ആശംസകളോടെയുമാണ് ഐ പി സി എൻ എ യുടെ  10-ാം മീഡിയ കോൺഫറൻസും അവാർഡ് നൈറ്റും അരങ്ങേറുന്നത്.

എ ഐയും സമൂഹമാധ്യമങ്ങളും  മാധ്യമസംസ്കാരത്തെ തന്നെ മാറ്റിയെഴുതുന്ന  നാളുകളിൽ ലോക നിലവാരത്തിലേക്ക് മലയാള മാധ്യമ പ്രവർത്തനത്തെ  കൈ പിടിച്ചുയർത്തുക ശ്രമകരമായ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഐ പി സി എൻ എയുടെ ഓരോ ചുവടുവയ്‌പും. കേരളത്തിൽ നിന്ന് പ്രമുഖരെ പങ്കെടുപ്പിച്ചും  ദേശീയ സമ്മേളനങ്ങളും ചാപ്റ്റർ സമ്മേളനങ്ങളും സംഘടിപ്പിച്ചും  പ്രസ് ക്ളബ് പ്രവർത്തനം കൂടുതൽ മികവാർന്നതാക്കാൻ  നേതൃത്വം പ്രത്യേക ശ്രദ്ധ വെക്കുന്നത് അഭിനന്ദാർഹമാണ് .

മറ്റ് ജോലി മേഖലകളിൽ തിരക്കിട്ട് പ്രവർത്തിക്കുമ്പോഴും  മലയാളഭാഷയോടും മാധ്യമരംഗത്തോടുമുള്ള സ്നേഹമാണ് പലരെയും ഇന്നാട്ടിൽ സമയവും പണവും കളഞ്ഞ് മാധ്യമ   രംഗത്ത്  സജീവമായി നില നിർത്തുന്നത്.

വളരെ വർഷങ്ങൾക്ക് മുൻപാണ്, കേരളാ സെന്ററിൽ ഒരു പ്രോഗ്രാമിൽ ‘മലയാളം പത്രം ‘ പ്രതിനിധി എന്ന നിലയിൽ  ലേഖകനും എത്തിയിരുന്നു ക്യാമറയുമായി  കവർ ചെയ്യുവാൻ.  മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കവറേജ് കഴിയുമ്പോൾ നമുക്കെന്ത് ഫലം എന്ന ചിന്ത  ഉയർന്നു . മാധ്യമപ്രവർത്തകർ സംഘടിത ശക്തിയാകണമെന്ന ചിന്ത  ഉരുത്തിരിഞ്ഞത് വഴിത്തിരിവായി. പ്രസ് ക്ളബ് എന്ന ആശയത്തിന്റെ പിറവിയിലേക്ക് നയിച്ചതും ഈ ചിന്തയാണ്. അമേരിക്കയിൽ ചിതറിക്കിടക്കുന്ന മാധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ചിന്തയും ശക്തിപ്പെട്ടു. സംഘടിത ശക്തിയുടെ രൂപീകരണം വൈറ്റ് പ്ലെയിൻസിലെ റോയൽ ഇന്ത്യ പാലസിൽ വച്ചായിരുന്നു. ഇന്ത്യ പ്രസ്സ് ക്ലബ്‌ എന്ന ആരും മോഹിച്ചു പോകുന്ന പേര് അന്നാണ് ഉയർന്നുവന്നത്. അന്ന് സംഘടനാ ഘടനയെ കുറിച്ച്  ഏറെ ധാരണയൊന്നും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഒരിക്കൽ ഒത്തുകൂടി അനുഭവങ്ങൾ പങ്കിടുക എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.

അമേരിക്കയിലെ ഏറ്റവും മുതിർന്ന മലയാളി പത്ര പ്രവർത്തകൻ ജോർജ് ജോസഫ് ആയിരുന്നു സംഘടനയുടെ ആദ്യ പ്രസിഡന്റ്. അന്ന് അദ്ദേഹത്തോടൊപ്പം സെക്രട്ടറി ആയി ഉണ്ടായിരുന്നത് റജി ജോർജ്. ട്രഷറർ ആയി ജോസ് തയ്യിൽ.  ഒപ്പമുണ്ടായിരുന്നവർ ടാജ് മാത്യു, ജേക്കബ് റോയി , ജോസ് കാടാപുറം, സിബി ഡേവിഡ്, റജി ജോർജ്, ജോർജ് തുമ്പയിൽ എന്നിവർ.

2005 ൽ ന്യൂ യോർക്കിൽ നടന്ന ആദ്യ പ്രസ് കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി വന്നത്  മലയാള മനോരമ എഡിറ്റോറിയൽ ഡയറക്റ്റർ തോമസ് ജേക്കബ്. ജോർജ് ജോസഫ് മലയാള മനോരമയിൽ ഉണ്ടായിരുന്ന കാലത്ത് സഹപ്രവർത്തകനായിരുന്നു അദ്ദേഹവും.

സംഘടനാ രംഗത്ത് നൂതന പരിപാടികളുമായി വന്ന ജോസ് കണിയാലി ഈ രംഗത്ത് പ്രൊഫഷണലിസത്തിന്റെ വളർച്ചയെ കാണിച്ചു. ടാജ് മാത്യു ആയിരുന്നു സെക്രട്ടറി. ട്രഷറർ ആയി ഏബ്രഹാം മാത്യു.

തുടർന്ന് മാധ്യമ രംഗത്തെ പരിചയ സമ്പന്നനായ റജി ജോർജിലേക്ക് നേതൃത്വം കൈ മാറിയപ്പോൾ കേരളത്തിലെ പത്ര പ്രവർത്തന രംഗവുമായുള്ള ബന്ധം ശക്തമാവുകയും ചെയ്തു. സെക്രട്ടറി ശിവൻ മുഹമ്മ. ട്രഷറർ ജോർജ് തുമ്പയിൽ.

ഫ്‌ളോറിഡയിൽ നിന്നുള്ള മാത്യു വറുഗീസിലേക്ക് പ്രസിഡന്റ് പദം എത്തിയതോടെ പ്രസ് ക്ളബ് അവാർഡുകളുടെ വ്യാപ്തി ഒന്നുകൂടി വലുതായി. സെക്രട്ടറി മധു കൊട്ടാരക്കര. ട്രഷറർ സുനിൽ തൈമറ്റം .

അഞ്ചാമത്തെ പ്രസിഡന്റായി ടാജ് മാത്യു എത്തിയതോടെ കാര്യങ്ങൾക്ക് ചിട്ടയും വട്ടവുമായി. വിൻസന്റ് ഇമ്മാനുവൽ ആയിരുന്നു സെക്രട്ടറി. ട്രഷറർ ബിജു കിഴക്കേക്കുറ്റ്‌.

ശിവൻ മുഹമ്മ ആയിരുന്നു അടുത്ത പ്രസിഡന്റ്. ജോർജ് കാക്കനാട്ട് സെക്രട്ടറിയും. ട്രഷറർ ജോസ് കാടാപുറം.

മധു കൊട്ടാരക്കരയിലേക്ക് പ്രസിഡന്റ് പദം എത്തിയതോടെ എല്ലാറ്റിനും ഒരു ജനകീയ മുഖം ദർശിക്കാനായി. സുനിൽ തൈമറ്റം ആയിരുന്നു സെക്രട്ടറി. ട്രഷറർ  സണ്ണി പൗലൂസ് .

മൂന്നാം തവണ ഷിക്കാഗോ വേദിയാകുമ്പോൾ ബിജു കിഴക്കേക്കുറ്റ് ആയിരുന്നു പ്രസിഡന്റ്. സുനിൽ ട്രൈസ്റ്റാർ സെക്രട്ടറിയും. ട്രഷറർ  ജീമോൻ ജോർജ്.

മയാമിയിലേക്ക് 9 -ാം  വാർഷികം മാറിയപ്പോൾ സുനിൽ തൈമറ്റമായിരുന്നു പ്രസിഡന്റ്. സെക്രട്ടറി രാജു പള്ളത്ത്. ട്രഷറർ ഷിജോ പൗലൂസും.

സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) നാഷണൽ പ്രസിഡന്റ്, ഷിജോ പൗലൂസ് (നാഷണൽ സെക്രട്ടറി), വിശാഖ് ചെറിയാൻ (നാഷണൽ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ്  ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (നാഷണൽ വൈസ് പ്രസിഡന്റ്), ആഷാ  മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.

സാജൻ & മിനി സാജൻ -സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് (പ്ലാറ്റിനം മെയിൻ സ്പോൺസർ),  ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ (ഹെൽത് കെയർ പാർട്ണർ), ബിജു കിഴക്കേക്കുറ്റ് (ഗോൾഡ് സ്പോൺസർ), വിൽസന്റ് ബാബുക്കുട്ടി (ഗോൾഡൻ പേട്രൺ-മെൽബ കോൺട്രാക്റ്റിങ് കമ്പനി), തോമസ് ജോർജ് മൊട്ടക്കൽ  (ഗോൾഡ് സ്പോൺസർ-തോമർ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്), നോഹ ജോർജ് (ഗോൾഡ് സ്പോൺസർ- ഗ്ലോബൽ കൊലീഷൻ & ബോഡി വർക്സ്),  ഡോ. ബാബു  സ്റ്റീഫൻ (ഗോൾഡ് സ്പോൺസർ-വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്), സജി മോൻ ആന്റണി (ഗോൾഡ് സ്പോൺസർ-ഫൊക്കാന പ്രസിഡന്റ്), അനിൽ കുമാർ ആറന്മുള (ഗോൾഡ് സ്പോൺസർ), ജോൺ പി ജോൺ , കാനഡ (ഗോൾഡ് സ്പോൺസർ),  ബേബി ഊരാളിൽ , വർക്കി എബ്രഹാം ,ജോൺ ടൈറ്റസ്, ജോയ് നേടിയകാലായിൽ (എലൈറ്റ് സ്പോൺസേർസ്), ബോബി എം ജേക്കബ് -സി എം ഡി-അന്നാ  കിറ്റക്സ് ഗ്രൂപ്പ്, സാറാസ് , ഗ്രേസ് സപ്ലൈ യു എസ് എ INC ,(ഇവന്റ്  പാർട്ണർ),  ജോസഫ് എം കുന്നേൽ, Esq. &   ജിമ്മി എം കുന്നേൽ, Esq.(സിൽവർ സ്പോൺസർ),  ബേബി മണക്കുന്നേൽ, ഫോമാ പ്രസിഡന്റ് (.(സിൽവർ സ്പോൺസർ), ഡോ. കൃഷ്ണ കിഷോർ (സിൽവർ പേട്രൺ), ജോസഫ് കാഞ്ഞമല (CPA, CGMA, FCA- (സിൽവർ പേട്രൺ), മധു കൊട്ടാരക്കര (സിൽവർ പേട്രൺ), മോൻസി വർഗീസ് -കേരളം സമാജം, യോങ്കേഴ്‌സ്  പ്രസിഡന്റ് -.(സിൽവർ സ്പോൺസർ), ജോയ് ആലുക്കാസ് (സിൽവർ സ്പോൺസർ), പി ടി . തോമസ്-പി ടി . തോമസ് Inc (സിൽവർ സ്പോൺസർ), ജിബിറ്റ് കിഴക്കേക്കുറ്റ്  (സിൽവർ സ്പോൺസർ), ജോസ് വറുഗീസ് – ജോസ്കോ ടൂർസ് ആൻഡ് ട്രാവൽ- (സിൽവർ പേട്രൺ), ജേക്കബ് എബ്രഹാം , സജി ഹെഡ്ജ് –  (സിൽവർ സ്പോൺസർ), തോമസ് കോശി , എസ് എസ് കമ്മോഡിറ്റിസ്-(സിൽവർ പേട്രൺ), ജെയിംസ് ജോർജ് -വെൽ കെയർ ഫാർമസി -(സിൽവർ സ്പോൺസർ ), ടോണി കിഴക്കേക്കുറ്റ് (സിൽവർ പേട്രൺ ), റാണി തോമസ് -ബെറാഖ സ്റ്റഡി എബ്രോഡ് , മാനേജിങ് ഡയറക്റ്റർ-എജുക്കേഷൻ പാർട്ണർ), അജോ മോൻ പൂത്തുറയിൽ (ബെനിഫാക്റ്റർ), കുരുവിള ജെയിംസ് (ബെനിഫാക്റ്റർ), ജയ്ബു മാത്യു(ബെനിഫാക്റ്റർ), പോൾസൺ മാത്യു (ബെനിഫാക്റ്റർ), സിജോ വടക്കൻ-ട്രിനിറ്റി ടെക്സാസ് റിയൽറ്റി (ബെനിഫാക്റ്റർ), രാജൻ തോമസ്-സിനിമ പ്രൊഡ്യൂസർ & ആക്ടർ (ബെനിഫാക്റ്റർ), ഷിനു ജോസഫ് (ബെനിഫാക്റ്റർ), സുധ കർത്താ ,CPA -കർത്താ ഫിനാൻഷ്യൽ (ബെനിഫാക്റ്റർ), സണ്ണി കല്ലൂപ്പാറ,-സീരിയൽ,സിനി ആർട്ടിസ്റ്റ് (ബെനിഫാക്റ്റർ), ശിവ് പണിക്കർ (സിൽവർ സ്പോൺസർ), ജേക്കബ് ചൂരവടി, റോക്ക്‌ലൻഡ് (ബെനിഫാക്റ്റർ),ഡോ . മാത്യു വറുഗീസ്, ഡിട്രോയിറ്റ് -ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ (ബ്രോൺസ്  സ്പോൺസർ), വിജി എബ്രഹാം -(ബ്രോൺസ്  സ്പോൺസർ) എന്നിവരാണ് പരിപാടിയുടെ  സ്പോൺസേഴ്സ് .

 മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ന്യൂ ജേഴ്‌സി സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. നൃത്യ നൃത്തങ്ങളും സമ്മേളനത്തെ മനോഹരമാക്കും.

  മാധ്യമരംഗത്തെ  മാറ്റങ്ങളോട്  തോളോട് തോൾ ചേർന്ന് നിന്ന് നല്ലതിനെ സ്വീകരിച്ചുകൊണ്ടും  സമൂഹത്തിലെ ജീർണതകൾക്കെതിരെ പോരാടിയും സശ്രദ്ധം ജാഗ്രതയോടെ ചുവട് വെക്കുവാൻ ന്യൂ ജേഴ്‌സി  സമ്മേളനം അരങ്ങൊരുക്കട്ടെ  എന്നാശംസിക്കുന്നു.

Hot this week

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല....

മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം

മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍...

Topics

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല....

മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം

മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍...

ഹൃദയമിടിപ്പായ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ നൽകി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം...

ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ- ലിസി ‘ഹൃദയസംഗമം

ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങൾ ഒരേ വേദിയിൽ സംഗമിച്ചു....

പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്;ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി!

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു റിബല്‍ സ്റ്റാര്‍  പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട...
spot_img

Related Articles

Popular Categories

spot_img