‘കേരളത്തിന്റെ ഊർജ സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും ബിപിസിഎൽ കൊച്ചി  റിഫൈനറിയുടെ പങ്ക്  പ്രശംസനീയം’-കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, ഊർജ സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ ആറു പതിറ്റാണ്ടുകളായി നിർണായക സംഭാവനകൾ നൽകുന്ന ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി റിഫൈനറിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, യുവാക്കൾക്കിടയിൽ ഏറ്റവും വിശ്വസ്തമായ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതി നേടാൻ ബിപിസിഎല്ലിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ബിപിസിഎൽ റിഫൈനറികളുടെ ചെയർമാനും ഡയറക്ടറുമായ സഞ്ജയ് ഖന്ന അധ്യക്ഷത വഹിച്ചു. കൊച്ചി റിഫൈനറിയുടെ ക്രിയാത്മക നടപടികളുടെ ഭാഗമായി ജല ഉപഭോഗത്തിൽ 20 മുതൽ 25 ശതമാനംവരെ കുറവുണ്ടായതായി സഞ്ജയ് ഖന്ന പറഞ്ഞു. കമ്പനി സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നും (ഇടിപി) കൂളിംഗ് ടവറുകളിലെ വെള്ളം കാര്യക്ഷമമായി ഉപയോഗിച്ചും മറ്റു ജല സംരക്ഷണ മാർഗങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1966ലാണ് കൊച്ചിയിൽ ബിപിസിഎൽ റിഫൈനറി സ്ഥാപിക്കുന്നത്. പ്രാരംഭകാലത്ത് പ്രതിദിനം 50000 ബാരൽ കൈകാര്യം ചെയ്തിരുന്ന സ്ഥാപനം ഇന്ന് വർഷംതോറും 15.5 ദശലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള, രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ്. എൽപിജിയ്ക്ക് പുറമെ നാഫ്ത, മോട്ടോർ സ്പിരിറ്റ്, ഏവിയേഷൻ ടർബൈൻ ഫ്യുവൽ, ഹൈ-സ്പീഡ് ഡീസൽ എന്നിവയാണ് റിഫൈനറിയിൽ ഉൽപാദിപ്പിക്കുന്നത്. രാജ്യത്തെ പെട്രോകെമിക്കൽ ഹബ്ബ് ആകുന്നതിന്റെ ഭാഗമായി 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പിഡിപിപി) കമ്മീഷൻ ചെയ്തിരുന്നു. ഇതിനു പുറമേ, 5,044 കോടി രൂപ മുതൽമുടക്കിൽ പുതിയ പോളിപ്രൊപ്പിലീൻ പ്ലാന്റ് സ്ഥാപിക്കാനും ബിപിസിഎൽ പദ്ധതിയിടുന്നുണ്ട്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പാക്കേജിങ് ഫിലിമുകൾ, കണ്ടെയ്നറുകൾ, വീട്ടുപകരണങ്ങൾ, വാഹന പാർട്സുകൾ തുടങ്ങിയവയാണ് പ്ലാന്റിലൂടെ നിർമിക്കുക. ഏകദേശം 400 കിലോ ടൺ വാർഷിക ശേഷിയുള്ള പ്ലാന്റ് ഉടനെ സജീകരിക്കുമെന്നും ബിപിസിഎൽ അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img