വനിതാ സംരംഭക കോൺക്ലേവ് 2025′ ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ് 2025’-ന്റെ ലോഗോ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. ഈ സുപ്രധാന സംഗമം ഒക്ടോബർ 13-ന് തൃശ്ശൂരിൽ വെച്ച് നടക്കും.

സംസ്ഥാനത്ത് ‘സംരംഭക വർഷം’ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേർ വനിതകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (MSME) സ്ത്രീകളുടെ പങ്കാളിത്തവും വളർച്ചയും ഉറപ്പുവരുത്തുന്നതിലാണ് കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തിലധികം വനിതാ സംരംഭകർ ഇതിൽ പങ്കെടുക്കും.

ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP – Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ MSME-കളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുകയാണ് റാംപ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പ്രധാന ആകർഷണങ്ങൾ

സെമിനാറുകൾ : സംരംഭങ്ങൾക്ക് അടുത്ത വളർച്ച നേടുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ, ഇ-കൊമേഴ്‌സ്, ഡിജിറ്റലൈസേഷൻ, നിർമിത ബുദ്ധി (AI) എന്നിവയുടെ ഉപയോഗം സംബന്ധിച്ച സെമിനാറുകൾ ഉണ്ടാകും.

സംവാദ അവസരം: വ്യവസായ മേഖലയിലെ വിദഗ്ദ്ധരുമായും വിജയിച്ച വനിതാ സംരംഭകരുമായും നേരിട്ട് സംവദിക്കാൻ സാധിക്കും.

ഏകജാലക സംവിധാനം: ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏകജാലക സംവിധാനം ഇവിടെ സജ്ജമാക്കും.

പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ളവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ അവസരമാണ് മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.

കൂടുതൽ പേരെ ഉൾക്കൊള്ളുന്ന ഒരു സംരംഭകത്വ അന്തരീക്ഷം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഈ കോൺക്ലേവെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു.

വനിതാ സംരംഭകർക്ക് പുതിയ ആശയങ്ങൾ നൽകാനും, അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും, സംരംഭങ്ങൾക്ക് കൂടുതൽ വളർച്ച നേടാനും ഈ സംഗമം സഹായിക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണു രാജ് ഐ.എ.എസ് അഭിപ്രായപ്പെട്ടു.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img