പാക് മന്ത്രിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യ; കിരീടമില്ലാതെ വിജയഘോഷം

ഏഷ്യാകപ്പ് വേദിയില്‍ പാകിസ്ഥാന്‍ മന്ത്രിയില്‍ നിന്ന് കിരീടമേറ്റു വാങ്ങാതെ ഇന്ത്യയുടെ ചുട്ട മറുപടി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെ ഇന്ത്യ കിരീടം ഏറ്റുവാങ്ങാതെ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി.

കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്. രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യക്ക് അഭിനന്ദനപ്രവാഹനമാണ്. ഇന്ത്യ ഉയര്‍ത്തേണ്ട സ്വര്‍ണക്കിരീടത്തില്‍ തൊടാന്‍ അനുവദിക്കില്ലെന്ന് ടീം ഇന്ത്യയുടെ മറുപടി.

കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ ബഹിഷ്‌കരണം. കിരീടം കൈയ്യില്‍ വയ്ക്കാതെ യുവനിരയുടെ ആഘോഷം.

ഹസ്തദാന വിവാദത്തില്‍ തുടങ്ങി പ്രകോപന ആംഗ്യങ്ങളിലും ഐസിസി നടപടിയും കടന്നാണ് ഫൈനല്‍ പോരിന് ഇന്ത്യയും പാകിസ്താനും ഇറങ്ങിയത്.. യുദ്ധവിമാനം താഴെവീഴുന്നത് സൂചിപ്പിച്ച് വിവാദത്തിലായ ഹാരിസ് റൗഫിന്റെ വിക്കറ്റ് വീഴ്ത്തി ആദ്യം ബുംറയുടെ മറുപടി..

ഇന്ത്യയെ കരകയറ്റിയ സഞ്ജു സാംസണെ പുറത്താക്കിയതിന് ശേഷം ഗെറ്റ് ഔട്ട് സെലിബ്രേഷന്‍ നടത്തി അബ്രാറിന്റെ ആഘോഷം. കിരീടം നേടി ടീമൊന്നാകെ സഞ്ജുവിനെ മുന്നില്‍ നിര്‍ത്തിയാണ് പാക് താരങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് വിജയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവരും ടീമിനെ അഭിനന്ദിച്ചു. പാകിസ്ഥാനെ വീഴ്ത്തിയുള്ള കിരീട നേട്ടം ലോകമാകെയുള്ള ഇന്ത്യന്‍ ആരാധകര്‍ ആഘോഷമാക്കി.

Hot this week

മർകസ് ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കം

വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ...

 ലോകത്തിൽ ആദ്യമായിപീസ് പാർലമെന്റ്-കേരളത്തിൽ

വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് ജനുവരി...

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന്

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23-ആം തീയതി...

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ

ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും...

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം...

Topics

പാപം മനുഷ്യനെ  ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു; ഡോ. ലീന കെ.ചെറിയാൻ

ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു...

ഗ്രാഫിക്സ് ഡിസൈനിംഗില്‍ മികവ് തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ്...

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ? ആവേശഭരിതരായി സിനിമാപ്രേമികൾ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ...
spot_img

Related Articles

Popular Categories

spot_img