“മോനേ ബേസിലേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കേറ്റി കളിക്കല്ലേ”; തിരുവനന്തപുരത്തിന് താനുണ്ടെന്ന് ‘തരൂർ അണ്ണന്‍’

ഫുട്ബോള്‍ ആരാധകരെ ചിരിപ്പിച്ചിരുത്തുന്ന കിടിലന്‍ പ്രമോകള്‍ ഒന്നൊന്നായി ഇറക്കിവിടുകയാണ് സൂപ്പർ ലീഗ് കേരള. ആദ്യം ഇറങ്ങിയ പ്രമോയില്‍ നിലവിലെ ചാംപ്യന്മാരായ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി ബേസില്‍ ജോസഫ് ഫോഴ്സാ കൊച്ചി എഫ്.സി ഉടമ പൃഥ്വിരാജിനെയാണ് ഫോണില്‍ വിളിച്ച് വെല്ലുവിളിച്ചതെങ്കില്‍ ഇത്തവണ മറ്റൊരാളാണ് സംവിധായകന്റെ കോള്‍ എടുക്കുന്നത്.

തിരുവനന്തപുരം കൊമ്പന്‍സിന് വേണ്ടി ശശി തരൂർ എംപിയാണ് ബേസിലിന്റെ വെല്ലുവിളിക്ക് തക്ക മറുപടി നല്‍കുന്നത്. ബ്രിട്ടീഷ് ശൈലിയില്‍ കട്ട ഇംഗ്ലീഷില്‍ സംഭാഷണം പറഞ്ഞ് പഠിച്ചാണ് ബേസില്‍ തരൂരിനെ ഫോണ്‍ ചെയ്യുന്നത്. പക്ഷേ മറുപുറത്തെ ‘തരൂറോസോറസി’നെ നേരിടാന്‍ അതുകൊണ്ടായില്ല.

കഴിഞ്ഞ തവണ സൂപ്പർ ലീഗില്‍ തങ്ങളായിരുന്നു ജേതാക്കളെന്ന് തരൂരിനേയും ബേസില്‍ ഓർമിപ്പിച്ചു. “തോല്‍ക്കാന്‍ തയ്യാറായിക്കൊള്ളൂ” എന്ന മുന്നറിയിപ്പും. പക്ഷേ, എത്ര വേണമെങ്കിലും സ്കോർ ചെയ്തോളൂ. ഈ തവണ തിരുവനന്തപുരത്തിന് ‘എക്ട്രാ സ്പെഷ്യലായി’ താനുണ്ടാകും എന്നായിരുന്നു തരൂരിന്റെ മറുപടി. കൊമ്പന്മാരുടെ ഇത്തവണത്തെ മറ്റൊരു സവിശേഷത കേട്ടതോടെയാണ് ബേസില്‍ ശരിക്കും തളർന്നുപോയത് – തരൂരിന്റെ ‘sesquipedalian eloquence’. അതെന്താണെന്ന് മനസിലാകാതെ ദക്ഷിണേന്ത്യയില്‍ തരൂരിന് മറുപടി പറയാന്‍ പറ്റിയ ഒരാളെയുള്ളൂവെന്നും അദ്ദേഹം വിളിക്കുമെന്നും കരുതിയിരിക്കണമെന്നും പറഞ്ഞാണ് ബേസില്‍ തടിയൂരുന്നത്.

സംസാരം മലയാളത്തിലേക്ക് മാറ്റിയാണ് ശശി തരൂർ ബേസിലിന് മറുപടി നല്‍കിയത്. “മോനേ ബേസിലേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കേറ്റി കളിക്കല്ലേ” എന്ന ഡയലോഗില്‍ അറിയാതെ ബേസില്‍ ‘തരൂർ അണ്ണാ’ എന്ന് വിളിച്ചുപോയി.

കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ ഒക്ടോബർ രണ്ടിന് ആണ് സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബേസില്‍ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജ് സുകുമാരന്റെ ഫോഴ്സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img