”ഒരു ആദിവാസിയെന്ന നിലയില്‍ താങ്കള്‍ക്ക് മനസിലാകില്ലേ”; രാഷ്ട്രപതിക്ക് കത്തെഴുതി സോനം വാങ്ചുകിന്റെ ഭാര്യ

ലഡാക്കില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ജയിലിലടച്ച ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കി ഭാര്യ ഗീതാഞ്ജലി അങ്‌മോ. സോനം വാങ്ചുകിനെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലാണ് വാങ്ചുകിനെ അറസ്റ്റ് ചെയ്ത് ജോധ്പൂര്‍ ജയിലില്‍ അടച്ചിരിക്കുന്നത്. സമാധാന മാര്‍ഗത്തിലൂടെ ഗാന്ധിയന്‍ പ്രതിഷേധം നയിക്കുന്ന സോനം വാങ്ചുക് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ആണെന്നും ഗീതാഞ്ജലി കത്തിലെഴുതി.

സെപ്തംബര്‍ 26ന് ലേ ഇന്‍സ്‌പെക്ടര്‍ ആണ് തന്നോട് ഭര്‍ത്താവ് അറസ്റ്റിലായ വിവരം അറിയിക്കുന്നത്. എന്നാല്‍ ഇതുവരെ അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ഇത് ഒരു അറസ്റ്റല്ലെന്നും എഫ്‌ഐആര്‍ ഇട്ടില്ലെന്നും തടവിലാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എഎസ്പി റിഷഭ് ശുക്ല മുമ്പ് തന്നോട് പറഞ്ഞിരുന്നതെന്നും അങ്മോ പ്രതികരിച്ചു.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഹിമപാതം ഉരുകുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ പരിഷ്‌കരണത്തെ കുറിച്ചും സംസാരിക്കുന്നത് കുറ്റമാണോ എന്നും രാഷ്ട്രപതിക്കയച്ച കത്തില്‍ അങ്‌മോ ചോദിക്കുന്നുണ്ട്. പിന്നാക്ക ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളുകളുടെ ഉന്നമനത്തിനായി ശബ്ദമുയര്‍ത്തുന്നത് തെറ്റാണോ? കഴിഞ്ഞ നാല് വര്‍ഷമായി സാമാധാനത്തോടെ മാത്രം പ്രതിഷേധിക്കുന്നത് തെറ്റാണോ? ഇതൊക്കെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്നും അദ്ദേഹം ചോദിച്ചു.

ബഹുമാനപ്പെട്ട രാഷ്ട്രപതിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയല്ലേ, നിങ്ങള്‍ക്ക് ലേയിലെയും ലഡാക്കിലെയും ജനങ്ങളുടെ സാഹചര്യം മനസിലാകില്ലേ എന്നും വാങ്ചുക് ചോദിച്ചു. ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുമോ? ഭര്‍ത്താവിന് എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോ? അറസ്റ്റിന്റെ കാരണവും അതിന്റെ നിയമപരമായ സാധ്യതകളെയും കുറിച്ച് അറിയാന്‍ കഴിയുമോ എന്നും അങ്‌മോ കത്തില്‍ ചോദിക്കുന്നു.

അറസ്റ്റ് ചെയ്ത് അടുത്ത ദിവസമാണ് സോനം വാങ്ചുകിനെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റിയത്. യുവാക്കളെ അക്രമത്തിലേക്ക് തള്ളിവിട്ടെന്ന കുറ്റമാണ് സോനത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img