മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം; വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ ബാപ്പുവിൻ്റെ പാത പിന്തുടരുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായി മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സഹന സമരം കൊണ്ട് മുട്ടുകുത്തിച്ച് ലോകത്തിന് പുതിയ മാതൃക തീർത്ത മഹാത്മാവിന്റെ ജന്മ വാർഷികമാണ് ഇന്ന്.

ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ തന്നെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി ദർശനങ്ങളിലൂന്നി രാജ്യത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കാമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവച്ചു. ഇരുവരും വിജയദശമി ആശംസകളും നേർന്നു.

ആളുകളെ ശാക്തീകരിക്കുന്നതിനുള്ള അവശ്യ മാർഗമെന്ന രീതിയിൽ സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും ശക്തിയിൽ ഗാന്ധിജി വിശ്വസിച്ചെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ രാജ്യം അദ്ദേഹത്തിൻ്റെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

മനുഷ്യ ചരിത്രത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ച ആദർശങ്ങൾ കൊണ്ട് പ്രിയങ്കരനായ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. ധൈര്യവും ലാളിത്യവും എങ്ങനെ വലിയ മാറ്റത്തിൻ്റെ ഉപകരണങ്ങളായി മാറുമെന്ന് അദ്ദേഹം തെളിയിച്ചു. ആളുകളെ ശാക്തീകരിക്കുന്നതിനുള്ള അവശ്യ മാർഗമെന്ന രീതിയിൽ സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും ശക്തിയിൽ ഗാന്ധിജി വിശ്വസിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ നാം അദ്ദേഹത്തിൻ്റെ പാത പിന്തുടരും,” മോദി എക്സിൽ കുറിച്ചു.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img