ഹൃദയമിടിപ്പായ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ നൽകി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്മേക്കറാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി തൃശ്ശൂർ ഗവൺമെന്റ്  മെഡിക്കൽ കോളേജിൽ നിന്ന് തിരഞ്ഞെടുത്ത  20 ഓളം നിർധനരായ രോഗികൾക്കു പേസ്മേക്കർ സൗജന്യമായി നൽകി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്,  ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ, ആന്റണി ജോസ്,  മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ഐഎംഎ തൃശൂർ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്,  ടി.എം.എ പ്രസിഡന്റ്  പത്മകുമാർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി  ജോയ് ആലുക്കാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിലെ നിർധനരായ ആളുകളുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സ്ഥാപിച്ചതെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. സാമ്പത്തിക പരാധീനതകൾ മൂലം ഒരു മനുഷ്യജീവനും നഷ്ടമാകരുതെന്ന കാഴ്ചപ്പാടാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷനെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. കേവലമൊരു ജീവകാരുണ്യ പ്രവർത്തനം എന്നതിലുപരി സമൂഹത്തോടുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img