സൂപ്പര്‍ ലീഗ് കേരള: രണ്ടും കല്‍പ്പിച്ച് മലപ്പുറം; ഇന്ന് തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും

സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. രാത്രി ഏഴരയ്ക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ച് മലപ്പുറം എഫ്‌സി, തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ചിട്ടും സെമി കാണാതെയാണ് മലപ്പുറം എഫ്‌സി പുറത്തായത്. മധ്യനിരയിലെ പിഴവും അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയ മുന്നേറ്റ നിരയുമായിരുന്നു ക്ലബ്ബിന് തിരിച്ചടിയായത്.

പുതിയ സീസണിലേക്കെത്തുമ്പോള്‍ രണ്ടും കല്‍പിച്ചാണ് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ സീസണിലെ രണ്ടു താരങ്ങളെ മാത്രമാണ് ഇത്തവണ നിലനിര്‍ത്തിയത്. മുന്നേറ്റത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഎസ്എല്ലിലെ ഗോളടിയന്ത്രം റോയ് കൃഷ്ണയെ സ്വന്തമാക്കി… യുവനിരയാണ് മലപ്പുറത്തിന്റെ കരുത്ത്. ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് 34 വയസുകാരന്‍ സ്പാനിഷ് പരിശീലകന്‍ മിഗ്വേല്‍ കോറല്‍ ടൊറൈറ.

കഴിഞ്ഞ വര്‍ഷത്തെ എല്ലാ കണക്കുകളും വീട്ടാനാണ് ഇപ്പ്രാവശ്യം തൃശൂര്‍ എത്തുന്നത്. അനുഭവസമ്പത്തും യുവരക്തങ്ങളും ഒരുമിക്കുന്ന ടീം. തന്ത്രങ്ങള്‍ മെനയാന്‍ ഐഎസ്എല്‍ പരിശീലകനായിരുന്ന റഷ്യന്‍ കോച്ച് ആന്ദ്രെ ചെര്‍ണിഷോവിനെ ടീമിലെത്തിച്ചിട്ടുണ്ട് തൃശൂര്‍. ഐഎസ്എല്‍ താരം സുമിത് രാതിയുള്‍പ്പെടെ വമ്പന്‍ താരങ്ങളെയാണ് തൃശൂര്‍ അണിനിര്‍ത്തിയിരിക്കുന്നത്. ചരിത്രം പേറുന്ന പയ്യനാട്ടിലെ സ്റ്റേഡിയത്തില്‍ കളി കാര്യമാവും.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img