സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡിൻ്റെ നിർണായക യോ​ഗം ഇന്നും നാളെയും; രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങളും അജണ്ടയിൽ

സ്വർണപ്പാളി വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡ് ഇന്നും നാളെയും യോഗം ചേരും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടപടി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറും ജീവനക്കാരും ഒരുപോലെ പ്രതിക്കൂട്ടിൽ നിൽക്കവേയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും കോടതി നിരീക്ഷണങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർ നീക്കങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമ്മു ഈ മാസം 22ന് ശബരിമലയിൽ ദർശനത്തിന് എത്തുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചചെയ്യും.

കഴിഞ്ഞ ദിവസമാണ് സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമാണെന്നും സ്വർണ ആവരണമുള്ള പാളികൾ ചെമ്പ് പാളിയെന്ന് എഴുതി ചേർത്തത് മനഃപൂർവ്വം ആണെന്നുമാണ് ഹൈക്കോടതിയുടെ നിർണായക കണ്ടെത്തൽ. ആറാഴ്ച്ചക്കകം പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കേോടതി ഉത്തരവിൽ പറഞ്ഞു.

1999ൽ വിജയ് മല്യ ദ്വാരപാലക ശിൽപ്പങ്ങളിൽ ആവരണം ചെയ്തത് ഒന്നരക്കിലോ സ്വർണമാണ്. പരമ്പരാഗത രീതിയിലാണ് അന്ന് സ്വർണം പൊതിഞ്ഞത്. 2019ൽ ദ്വാരപാലക കവാടത്തിൽ പൊതിയാൻ നൽകിയ സ്വർണം ബാക്കി വന്നു. 2019ൽ ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലക ശിൽപത്തിനൊപ്പം തിരിച്ചെത്തിയില്ലെന്ന് വ്യക്തമാണ്.

സാമ്പത്തിക ലാഭത്തിന് വേണ്ടി, സ്വർണം പൊതിഞ്ഞ ഒറിജിനൽ ദ്വാരപാലക ശില്പങ്ങൾ 2019ൽ സ്പോൺസർ വിൽപന നടത്തിയോ എന്നും സംശയിക്കാമെന്ന് വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. ഇക്കാര്യങ്ങളിൽ അന്വേഷണം വേണം. മൂന്ന് ദശാബ്ദമായുള്ള നടപടികൾ പ്രത്യേക സംഘത്തിന്‍റെ അന്വേഷണ പരിധിയിൽ വരണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img