“സോഷ്യൽ മീഡിയയിൽ സജീവമല്ല”; യുഎസ് വിസ നിഷേധിച്ചു, പിന്നാലെ ജേർണലിസ്റ്റിന് നഷ്ടമായത് 88 ലക്ഷത്തിൻ്റെ സ്കോളർഷിപ്പ്

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്ന് പറഞ്ഞ ഇന്ത്യൻ വിദ്യാർഥിക്ക് യുഎസ് വിസ നിഷേധിച്ചതായി പരാതി. താൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നും, ഗാസ-ഇസ്രയേൽ യുദ്ധം പോലുള്ള ആഗോള വിഷയങ്ങളെക്കുറിച്ചുള്ള തൻ്റെ വ്യക്തിപരമായ വികാരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിന്നുവെന്നും പറഞ്ഞതിന് പിന്നാലെയാണ് 27കാരന് വിസ നിഷേധിച്ചത്. വാഷിംഗ്ടൺ പോസ്റ്റിനോട് സംസാരിക്കവെ ആയിരുന്നു കൗശിക് രാജ് തൻ്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഡാറ്റാ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി 89 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് കൗശിക് രാജിന് ലഭിച്ചത്. അഭിമുഖം ഉൾപ്പെടെ എല്ലാ വിസ നടപടിക്രമങ്ങളും ഇയാൾ പൂർത്തിയാക്കിരുന്നു. ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടത്തിന് കീഴിൽ, സോഷ്യൽ മീഡിയ പരിശോധന വിസ തെരഞ്ഞെടുക്കൽ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കൗശിക് രാജിന് മാത്രമല്ല. സമാനരീതിയിൽ അഭിമുഖ പരീക്ഷകൾക്ക് പിന്നാലെ മൂന്ന് പേരുടെ കൂടെ വിസ നിഷേധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. അപേക്ഷാ പ്രക്രിയയുടെ മറ്റ് എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയെന്നും, സോഷ്യൽ മീഡിയയുടെ കാര്യം പറഞ്ഞതിന് പിന്നാലെയാണ് വിസ നിരസിക്കപ്പെട്ടതെന്നും വിദ്യാർഥികൾ ആരോപിച്ചു.

ജൂണിലാണ് വിസ സ്ക്രീനിംഗ് നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎസ് ഒരു പുതിയ നടപടി പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ തുടങ്ങിയത്. യുഎസ് നിയമപ്രകാരം അവരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്നതിന് ഇത് ഉപകാരപ്പെടുമെന്നാണ് അവരുടെ അവകാശവാദം.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...
spot_img

Related Articles

Popular Categories

spot_img