സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ മരുന്ന് വില്‍പ്പന നിരോധിച്ചു; ഉത്തരവിറക്കി മന്ത്രി വീണാ ജോര്‍ജ്

തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ്. ഇതുസംബന്ധിക്കുന്ന ഉത്തരവ് ഇറക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ഫ്രഷ് TR 60ml ചുമ മരുന്നിന്റെ വിൽപ്പനയും നിർത്തിവച്ചു.

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ അഞ്ച് മരുന്ന് വിതരണക്കാരണ് ഈ കമ്പനിയുടെ വിതരണം നടത്തുന്നത്. ഈ വിതരണക്കാരോട് മരുന്ന് വിതരണം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം മറികടന്ന് മരുന്ന് വിതരണം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും, ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും മന്ത്രി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Hot this week

പിഎം ശ്രീ തർക്കത്തിന് പരിഹാരം; പിൻമാറുന്നതായി കേരളം അറിയിക്കും

ഇടതു മുന്നണിയെ പിടിച്ചുലച്ച പിഎം ശ്രീ തർക്കത്തിന് പരിഹാരം. പിഎം ശ്രീയിൽ...

ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട: എം. മുകുന്ദൻ

ഇടതുപക്ഷത്തോടുള്ള തൻ്റെ വിയോജിപ്പുകൾ ആത്മപരിശോധനയെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഓർമ വെച്ച...

വാഴയിലയിൽ നിന്ന് ജീവിതവിജയം; വിദേശത്ത് നിന്ന് എത്തി കർഷകനായ പ്രവാസി

കൊട്ടാരക്കര :ഗൾഫ് രാജ്യത്ത് വർഷങ്ങളോളം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ – സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ...

പാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി

പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്  അസോസിയേഷന്റെ (പമ്പ)...

Topics

രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാർഷിക സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53-ാമത് വാർഷിക സമ്മേളനം സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ...

“സമന്വയം  2025”;പുസ്തകങ്ങളുടെ പോരാട്ടം ഒരു പുത്തൻ അനുഭവമായി

 കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ   കൾച്ചറൽ അസോസിയേഷന്റെ  ...
spot_img

Related Articles

Popular Categories

spot_img