ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം ചർച്ചയാകുന്നു

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച ‘പ്രൈവറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവച്ചു കൊണ്ടാണ് ചിത്രത്തിലെ ‘എലോൺ’ എന്ന പേരിലുള്ള ഫസ്റ്റ് സിംഗിൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിലെ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്.

ഗാസയിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ‘പ്രൈവറ്റിന്റ’ ആദ്യ ഗാനത്തില്‍ അണിയറ പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. സരിഗമയാണ് ഗാനം പുറത്തിറക്കിയത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രൈവറ്റ്’ ഒക്ടോബർ 10ന് പ്രദർശനത്തിനെത്തും.

‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ‘സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് ‘ കമ്പനിയുടെ ബാനറിൽ വി.കെ. ഷബീർ ആണ് നിർമിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് നവാഗതനായ അശ്വിൻ സത്യ ആണ്.

ഛായാഗ്രഹണം- ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ – തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം -സരിത സുഗീത്, മേക്കപ്പ്- ജയൻ പൂങ്കുളം, ആർട്ട്- മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ- സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്- പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ സ്റ്റിൽസ്- അജി കൊളോണിയ, പിആർഒ-എ എസ്. ദിനേശ്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img