നിർമാണമേഖല ശക്തിപ്പെടുത്തി ബിസിനസ് വളർച്ച നേടാൻ എസിഎംഇ ഗ്രൂപ്പ്

 സോളാർ മൊഡ്യൂളുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ നിർമാണം വിപുലപ്പെടുത്തി ബിസിനസ് വളർച്ച കൈവരിക്കാനൊരുങ്ങി പുനരുപയോഗ ഊർജ മേഖലയിലെ പ്രമുഖ സ്ഥാപനമായ എസിഎംഇ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ ജയ്‌പൂർ കേന്ദ്രീകരിച്ച് 230 കോടി രൂപ മുതൽമുടക്കിൽ സോളാർ മൊഡ്യൂൾ നിർമാണ കേന്ദ്രം സ്ഥാപിച്ചു. കർഷകർക്ക് കുറഞ്ഞ നിരക്കിൽ സോളാർ ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘കുസും’ (KUSUM) പ്രോജെക്റ്റിനു പുറമെ യൂട്ടിലിറ്റി-സ്കെയിൽ പവർ പ്ലാന്റുകൾ, പുരപ്പുര സോളാർ പദ്ധതികൾ, കയറ്റുമതി ആവശ്യങ്ങൾ എന്നിവക്കായി വലിയതോതിൽ നിർമാണം നടത്തുകയാണ് പുതിയ യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ മൊഡ്യൂളുകൾ ഉത്പാദിപ്പിക്കനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ജയ്‌പൂർ കേന്ദ്രത്തിന് പ്രതിവർഷം 1.2 ജിഗാവാട്സ് കപ്പാസിറ്റിയാണുള്ളത്.

കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ (ഇന്ത്യയിൽ നിർമിക്കുക) പദ്ധതിയുടെ ഭാഗമായാണ് ജയ്‌പൂരിൽ സോളാർ മൊഡ്യൂൾ നിർമാണ കേന്ദ്രം ആരംഭിച്ചത്. സോളാർ മേഖലയിലെ അത്യാധുനിക ഉപകരണങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയും. ആഭ്യന്തരമായി നിർമിക്കുന്ന ഉയർന്ന നിലവാരമുള്ള സോളാർ മൊഡ്യൂളുകളുടെ വിതരണം ഉറപ്പാക്കിക്കൊണ്ട് രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ പരമാവധി വേഗത്തിൽ കൈവരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി എസിഎംഇ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ജിതേന്ദ്ര അഗർവാളിനെ നിയമിച്ചു. ഇന്ത്യയ്ക്ക് പുറമെ പ്രധാന അന്താരാഷ്ട്ര വിപണികളിലേക്കും എസിഎംഇ ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. കമ്പനിയുടെ ബിസിനസ് വളർച്ച നേടിയെടുക്കുന്നതിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കും ജിതേന്ദ്ര അഗർവാളിന്റെ നേതൃത്വപാടവം ഏറെ സഹായകരമായിരിക്കുമെന്ന് എസിഎംഇ ഗ്രൂപ്പ് അറിയിച്ചു.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img