സമാധാനത്തിനുള്ള നോബേൽ നേടി വെനസ്വെലയിലെ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങൾ പരിഗണിച്ചാണ് അംഗീകാരമെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.
പുരസ്‌കാരം തന്റേതായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സമാധന നൊബേല്‍ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ ദിവസം ‘ദി പീസ് പ്രസിഡന്റ്’ എന്ന അടിക്കുറിപ്പോടെ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ്ഹൗസ് പങ്കുവെച്ചിരുന്നു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ യുഎസിലെ നാല് പ്രസിഡന്റുമാര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഒരു യുഎസ് വൈസ് പ്രസിഡന്റിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.
കഴിഞ്ഞദിവസം സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നൊഹോർകായ്ക്ക് ലഭിച്ചിരുന്നു. ക്വാണ്ടം മെക്കാനിക്‌സിനെ പുതിയ തലത്തിൽ എത്തിച്ചതിന് ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർ 2025-ലെ ഭൗതിക ശാസ്ത്ര നൊബേൽ നേടി.ജ സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്.