സാഹിത്യ നൊബേൽ പുരസ്കാരം; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നൊഹോർകായ്ക്ക്

സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നൊഹോർകായ്ക്ക്. ഇതിഹാസ എഴുത്തകാരൻ എന്നാണ് ലാസ്ലോ ക്രാസ്നൊഹോർകായെ നൊബേൽ സമിതി വിശേഷിപ്പിച്ചത്. സർവ്വനാശ ഭീതിയുടെ കാലത്ത് കലയുടെ ശക്തിയെ പുനഃപ്രഖ്യാപിച്ച എഴുത്തുകൾക്കാണ് പുരസ്കാരമെന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.

ഹംഗറിയിലെ ഗ്യൂലയിൽ 1954ലാണ് ലാസ്ലോ ക്രാസ്നൊഹോർകായുടെ ജനനം. ഉത്തരാധുനിക സാഹിത്യകാരൻ എന്ന നിലയിൽ അറിയപ്പെട്ട അദ്ദേഹം 1985ൽ തൻ്റെ ആദ്യ നോവൽ ‘സാൻ്റൻ്റംഗോ’ മുതൽ തന്നെ ഹംഗറിയിൽ സെൻസേഷനായി മാറിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ‘ഹെർഷ്റ്റ് 07769’ രാജ്യത്തെ സാമൂഹിക അസ്വസ്ഥതകളുടെ കൃത്യതയാർന്ന വിവരണം കൊണ്ട് സമകാലിക ജർമൻ നോവലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

‘ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ്’, ‘വാർ ആൻഡ് വാർ’, ‘സെയ്ബോ ദേർ ബിലോ’, ‘ദ വേൾഡ് ഗോസ് ഓൺ’, ‘അനിമലിൻസൈഡ്’ തുടങ്ങിയവയാണ് മറ്റ് പ്രമുഖ രചനകൾ. അന്ധതയുടെയും അനശ്വരതയുടെയും ലോകത്ത് സൗന്ദര്യത്തിന്റെയും കലാസൃഷ്ടിയുടെയും പങ്കിനെക്കുറിച്ച് ഫിബൊനാച്ചി ശ്രേണിയിൽ ക്രമീകരിച്ച 17 കഥകളുടെ ഒരു സമാഹാരമാണ് ‘സീയോബോ ദേർ ബിലോ’.

ഇന്ത്യന്‍ എഴുത്തുകാരായ അമിതാവ് ഘോഷ്, സല്‍മാന്‍ റുഷ്ദി എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനാണ് ലഭിച്ചത്.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img