ഏലം ലേല നിയമ ലംഘനത്തിൽ കൊകൊ സ്‌പൈസസിന്‍റെ ഏലം ഇ-ലേല ലൈസൻസ് റദ്ദാക്കുമെന്ന് സ്‌പൈസസ് ബോർഡ്

തുടർച്ചയായ മുന്നറിയിപ്പുകള്‍ക്ക് ശേഷവും 1987 ലെ ഏലം (മാർക്കറ്റിംഗ് & ലൈസൻസിംഗ്) ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊകൊ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (രജിസ്ട്രേഷൻ നമ്പർ 50013) ഏലം ഇ-ലേല ലൈസൻസ് റദ്ദാക്കാൻ സ്പൈസസ് ബോർഡ് തീരുമാനിച്ചു. 2023 മുതൽ മൂന്ന് വർഷത്തേക്ക് നൽകിയ ലൈസൻസാണ് റദ്ദാക്കുക.

കൊകൊ സ്‌പൈസസിന്‍റെ നടപടികൾ ഏലത്തിന്‍റെ നിയമാനുസൃത വ്യാപാരത്തിന് തടസമുണ്ടാക്കിയതായും ഏലം കർഷകരെ ദോഷകരമായി ബാധിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കൊകൊ സ്‌പൈസസിൽനിന്ന് കുടിശ്ശിക ലഭിക്കാനുള്ള ഏലം കർഷകരും വ്യാപാരികളും 15 ദിവസത്തിനകം കുടിശ്ശികയുടെ വിശദവിവരങ്ങളും അനുബന്ധ രേഖകളും സഹിതം സ്‌പൈസസ് ബോർഡിന്‍റെ മാർക്കറ്റിംഗ് ഡയറക്ടർക്ക് രേഖാമൂലം പരാതി നല്‍കേണ്ടതാണ്. നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.

നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പരാതികള്‍ ഒന്നും ലഭിക്കാതിരുന്നാല്‍ കൊകൊ സ്‌പൈസസിന്‍റെ ലൈസൻസ് റദ്ദാക്കുകയും കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി തിരികെ നൽകുകയും ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.indianspices.com/trade/trade-notifications.html 

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img